25 April Thursday

കൊച്ചുവീട്ടിലെ സഹോദരന്മാർക്ക്‌ ഇത്‌ ക്ഷേമകാലം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 ചങ്ങനാശേരി

തൃക്കൊടിത്താനം കൊച്ചുവീട്ടിലെ മൂന്ന്‌ സഹോദരന്മാർക്ക്‌ പെൻഷൻ വെറുമൊരു സഹായമല്ല. ജീവിതംതന്നെയാണ്‌. അത്‌ എല്ലാ മാസവും കൈയിൽ കിട്ടുമ്പോഴുള്ള ആശ്വാസവും സംതൃപ്‌തിയും പറഞ്ഞറിയിക്കാനാകാത്തതാണ്‌. പ്രായത്തിന്റെ അവശതകൾക്കിടയിലും സർക്കാർ കൂടെയുണ്ടെന്ന തോന്നൽ നൽകുന്ന ആത്മവിശ്വാസം. അത്‌ മറക്കാനാവാത്ത അനുഭവമാണെന്ന്  സഹോദരങ്ങളായ സുഗതൻ, ഷാജി, രാജു എന്നിവർ പറഞ്ഞു. 
ഒരു വീട്ടിൽ താമസിക്കുന്ന മൂവർക്കും കൂടി 1400 വീതം 4200 രൂപയാണ്‌ എല്ലാ മാസവും ലഭിക്കുന്നത്‌. ഇത് കരുണയുടെ മുഖമാണെന്നും ഞങ്ങളെ  പോലത്തെ ഒരുപാട് ആളുകൾക്ക് ഇത് ഗുണം ചെയ്യുമെന്നും ഇവർ  പറഞ്ഞു.  കാരിച്ചാലിലെ കുട്ടനച്ചനും ഇതേ അഭിപ്രായം തന്നെ. ക്രിസ്‌മസിന് മുമ്പായി ഡിസംബറിലെ പെൻഷനും കിട്ടുമെന്നറിഞ്ഞപ്പോൾ മൂന്നു സഹോദരന്മാർക്കും ഒരുപോലെ സന്തോഷം. 
 ചങ്ങനാശേരി താലൂക്കിലെ മുഴുവൻ സർവീസ് സഹകരണ ബാങ്കിൽ നിന്നും കളക്ഷൻ ഏജന്റുമാർ വഴി സാമൂഹ്യ പെൻഷൻ വിതരണം ആരംഭിച്ചു. ജോലി സമയത്തിന്റെ ദൈർഘ്യം നോക്കാതെ രാത്രി വൈകിയും വീടുകളിലെത്തി പെൻഷൻ എത്തിക്കുകയാണ് കലക്ഷൻ ഏജന്റുമാരും സഹായികളും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top