19 April Friday

മുന്നണി ഏതായാലും ‘മുന്നണി’യിൽ കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 കോട്ടയം

നാട്ടിലാകെ വോട്ട്‌‌ വർത്തമാനം നിറയുമ്പോൾ മുന്നിൽ നിൽക്കുന്നത്‌ നമ്മുടെ സ്വന്തം കുടുംബശ്രീക്കാരാണ്‌. സ്ഥാനാർഥികളായി ഇത്തവണ 926 കുടുംബശ്രീ പ്രവർത്തകരാണ്‌ രംഗത്ത്‌‌. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ബ്ലോക്ക്, ജില്ലാ തലങ്ങളിലാണ്‌‌ ഇത്രയുംപേർ മത്സരരംഗത്ത്‌ ചുവടുറപ്പിച്ചത്‌. 
സാമൂഹിക സാംസ്‌കാരിക രംഗത്തെ പരിചയവും സിഡിഎസ്, എഡിഎസ് തലത്തിലെ പ്രവർത്തനമികവുമാണ്‌ മിക്ക പ്രവർത്തകരെയും സ്ഥാനാർഥി പട്ടികയിലെത്തിച്ചത്‌. നാട്ടിലെ മുക്കും മൂലയും പരിചയമാണെങ്കിൽപോലും വോട്ടർമാരെ നേരിൽകണ്ടും പരിചയം പുതുക്കിയും മുന്നേറുകയാണിവർ.  17 കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരും വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കുന്നു. 15 പേർ എൽഡിഎഫ്‌ സ്ഥാനാർഥികളും രണ്ട്‌ സ്വതന്ത്രരും മൂന്ന്‌ യുഡിഎഫ്‌ സ്ഥാനാർഥികളുമാണുള്ളത്‌.
കെ കെ പദ്മകുമാരി(വിജയപുരം സിഡിഎസ്‌ ചെയർപേഴ്‌സൺ),  ശ്രീലത ഹരിദാസ്(മീനച്ചിൽ)‌, മോളി ടോമി(കരൂർ), സുജ ഷാജി, പുഷ്‌പ റെജി(കടനാട്‌), ശ്രീകല ദിലീപ്‌(ഞീഴൂർ‌), പ്രമീള ബിജു(മുണ്ടക്കയം), സനില പി എസ്‌(തൃക്കൊടിത്താനം), രതിമോൾ ആർ എസ്‌(വെച്ചൂർ), ബിന്ദു സജി(അകലകുന്നം), ലീന കൃഷ്‌ണകുമാർ(ചിറക്കടവ്‌), സിന്ധു ചന്ദ്രൻ(വാഴൂർ) എന്നിവർ ഇടതുപക്ഷ സ്ഥാനാർഥികളായി മാറ്റുരയ്‌ക്കുന്നു. റെയ്‌ച്ചൽ ജോൺസൺ(പൂഞ്ഞാർ സൗത്ത്‌), പുഷ്‌പ വിജയകുമാർ(ഏറ്റുമാനൂർ), ഉഷാകുമാരി(തലനാട്‌) എന്നിവർ യുഡിഎഫ്‌ സ്ഥാനാർഥികളാണ്‌. റംലത്ത്‌ ഇബ്രാഹിം(ഈരാറ്റുപേട്ട), ബീന അനീഷ്‌(അയർകുന്നം) എന്നിവർ സ്വതന്ത്രരായും ജനവിധി തേടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top