24 April Wednesday

പാലാ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ വിജയശിൽപി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
കോട്ടയം
ഉപതെരഞ്ഞെടുപ്പ് സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം എണ്ണയിട്ട യന്ത്രം പോലെ സംഘടന പ്രവർത്തിക്കുന്ന ഘട്ടമാണ്. അത്തരമൊരു പ്രവർത്തന മേഖലയായിരുന്നു 2019ലെ പാലാ ഉപതെരഞ്ഞെടുപ്പ്. അതിന് നേതൃത്വം കൊടുത്തതാകട്ടെ അന്ന് പാർടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 
  അന്നത്തെ എൽഡിഎഫിനെ സംബന്ധിച്ച് ബാലികേറാമലയാണ് പാലാ മണ്ഡലം. ഒരു തരത്തിലും ജയിക്കാനുള്ള വോട്ടോ പ്രവർത്തകരോ ഇല്ലാത്ത മണ്ണ്. അവിടെയാണ് ചുവപ്പിന്റെ തേരോട്ടമായി പാലായിൽ 2019ലെ ഉപതെരഞ്ഞെടുപ്പിൽ ചെങ്കൊടി പാറിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും വിശേഷിച്ച് സിപിഐ എമ്മിന്റെ സംഘടനാ സംവിധാനത്തെയും കെട്ടുറപ്പോടെയും വിജയതതന്ത്രങ്ങൾ ആവിഷ്‌കരിച്ചും മുന്നോട്ടു കൊണ്ടുപോകാൻ കോടിയേരി ആദ്യാന്തം പാലായിൽ ക്യാമ്പ് ചെയ്തു. സ്ഥാനാർഥി പ്രഖ്യാപനം മുതലായിരുന്നില്ല ആ പ്രവർത്തനം. അതിനുമുമ്പേ സംഘടനാ സംവിധാനങ്ങൾ ആകെ ചലിപ്പിക്കുന്നതിൽ കോടിയേരി നേരിട്ട് പാലായിൽ ഇറങ്ങി. പാലായിലെ ഓരോ സംഘടനാ പ്രവർത്തകനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധങ്ങളായ യോഗങ്ങളിലൂടെ വിജയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതിനൊപ്പം പാലാ ഇടതുപക്ഷത്തോട്‌ ചേർക്കാൻ കോടിയേരിയുടെ നേതൃത്വവും വളരെയേറെ സഹായിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top