19 April Friday
സമ്മേളനം അനുശോചിച്ചു

സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
വി ആർ ഭാസ്കരൻ നഗർ (മുനിസിപ്പൽ ടൗൺ ഹാൾ ചങ്ങനാശേരി) 
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ വേർപാടിൽ ചങ്ങനാശേരിയിൽ നടന്ന സിഐടിയു ജില്ലാ സമ്മേളനം അനുശോചിച്ചു. സെക്രട്ടറി ടി ആർ രഘുനാഥൻ അനുശോചന പ്രമേയം  അവതരിപ്പിച്ചു.  അർബുദത്തോട് കമ്യൂണിസ്റ്റ് പോരാളിയുടെ വീറോടെ തന്നെയാണ് കോടിയേരി പൊരുതിയത്. അവസാന ശ്വാസം വരെ പാർടി പ്രവർത്തനത്തിൽ സജീവമാകണമെന്ന നിഷ്ഠ പുലർത്തിയ കോടിയേരി, സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പാർടിക്ക് പുതിയ കരുത്തും ശേഷിയും ദിശാബോധവും പകർന്നു നൽകിയെന്നും അനുശോചന പ്രമേയത്തിൽ പറഞ്ഞു.
 കോടിയേരിയോടുള്ള ആദര സൂചകമായി പ്രതിനിധി സമ്മേളനത്തിന്റെ  രണ്ടാം ദിവസം  മറ്റു നടപടികൾ വെട്ടിച്ചുരിക്കി. ജില്ലാ  ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയേയും ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്ത് സമ്മേളനം അവസാനിപ്പിച്ചു.     
അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ടി പി രാമകൃഷ്ണൻ, കെ ജെ തോമസ്, കെ പി മേരി, പി ജെ അജയകുമാർ, വി ശശികുമാർ, സുനിതാ കുര്യൻ, എ വി റസൽ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം സെക്രട്ടറി കെ ഡി സുഗതൻ നന്ദി പറഞ്ഞു.
തുടർന്ന് നേതാക്കളും പ്രതിനിധികളും സംഘാടകസമിതിയും നഗരത്തിൽ മൗനജാഥ നടത്തി. അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസൽ, ജില്ലാ സെക്രട്ടറി  ടി ആർ രഘുനാഥൻ, പ്രസിഡന്റ്‌  അഡ്വ. റെജിസഖറിയ, വൈസ് പ്രസിഡന്റ്‌  അഡ്വ.  കെ അനിൽ കുമാർ,  ട്രെഷറർ വി കെ സുരേഷ് കുമാർ, സ്വാഗതസംഘം ചെയർമാർ കെ സി ജോസഫ്, സെക്രട്ടറി കെ ഡി സുഗതൻ എന്നിവർ മൗനജാഥക്ക് നേതൃത്വം നൽകി.
പ്രകടനവും 
പൊതുസമ്മേളനവും 
ഒഴിവാക്കി 
സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന  പ്രകടനും പൊതുസമ്മേളനവും കോടിയേരി ബാലകൃഷ്ണന്റെ  നിര്യാണത്തെ തുടർന്ന് ഒഴിവാക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top