കോട്ടയം
അഹിംസയുടെ മഹദ്‌തത്വങ്ങൾ ലോകത്തെ പഠിപ്പിച്ച രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു. തിരുനക്കര ഗാന്ധിചത്വരത്തിൽ സർക്കാർ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തോമസ് ചാഴികാാടൻ എംപി നിർവഹിച്ചു. സത്യവും ധർമവും അഹിംസയും സ്ത്രീസമത്വവും ഗ്രാമസ്വരാജും ലഹരിവിരുദ്ധതയും മുൻനിർത്തി ഗാന്ധിജി നൽകിയ സന്ദേശം ലോകത്തിന് മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഗാന്ധിജയന്തിദിന സന്ദേശം നൽകി. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കലക്ടർ ഡോ. പി കെ ജയശ്രീ, നഗരസഭാംഗം ജയമോൾ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺകുമാർ, എക്‌സൈസ് അസിസ്റ്റന്റ് കമീഷണർ ആർ രാജേഷ്, ഹയർസെക്കൻഡറി മേഖല ഉപഡയറക്ടർ എം സന്തോഷ് കുമാർ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ വി വി മാത്യു, ഡിവൈഎസ്‌പി കെ ജി അനീഷ്, തഹസിൽദാർ എസ് എൻ അനിൽകുമാർ, പൊലീസ്, എക്‌സൈസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിനു മുന്നോടിയായി കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..