29 March Friday
എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍

സിവില്‍ സര്‍വീസ് ജനോന്മുഖമാകണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരന്‍ സംസാരിക്കുന്നു

 കോട്ടയം
നവകേരള നിർമിതിയിൽ സർക്കാർ ജീവനക്കാരുടെ സജീവപങ്കാളിത്തം ഉറപ്പാക്കാനും സിവിൽ സർവീസിനെ ജനോന്മുഖമാക്കാനും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനം. 
വിവിധ കേന്ദ്രങ്ങളിൽ വെർച്വലായി ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ മറുപടി നൽകി. ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി വി കെ ഉദയൻ റിപ്പോർട്ട് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ്‌ നായർ, സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി എന്നിവർ സംസാരിച്ചു.
കെ ഷിബു(കോട്ടയം സിവിൽ സ്റ്റേഷൻ), സുബിൻ എം ലൂക്കോസ്(കോട്ടയം ടൗൺ), യാസിർ ഷെരീഫ്(മീനച്ചിൽ ഏരിയ),  ഇ വി ലെനിൻ(വൈക്കം ), അനീഷ് വിജയൻ(ആർപ്പൂക്കര- ഏറ്റുമാനൂർ), ആർ എസ്  രതീഷ്(ചങ്ങനാശേരി), കെ സി പ്രകാശ് കുമാർ(കാഞ്ഞിരപ്പള്ളി), എം കെ ബീന(പാമ്പാടി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top