29 March Friday

ഹൈസ്‌കൂളിൽ കരിയർ 
ഗൈഡൻസ് വേണം: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ജില്ലയിലെ എസ്എസ്എൽസി –- പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കൊപ്പം മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമല ജിമ്മി എന്നിവർ സമീപം

കോട്ടയം
ഹൈസ്‌കൂൾതലത്തിൽ കരിയർ ഗൈഡൻസിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സഹകരണ- മന്ത്രി വി എൻ വാസവൻ പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കാൻ ജില്ലാ പഞ്ചായത്തും ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റും ചേർന്ന്‌ കോട്ടയം എംഡി സെമിനാരി എച്ച്എസ്എസിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
   തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന്‌ തൊഴിൽദാതാക്കൾ എന്ന തലത്തിലേക്ക് ഉയരാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. ഹൈസ്‌കൂൾതലത്തിൽ കരിയർ ഗൈഡൻസ് നൽകുന്നതിലൂടെ കുട്ടികൾക്ക് ലക്ഷ്യത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിഭകൾക്കുള്ള പുരസ്‌കാര വിതരണവും ലഹരിവിരുദ്ധ കാമ്പയിൻ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. 
   തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ലോജിക് സ്‌കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ സി എം സന്തോഷ് കുമാർ മുഖ്യപ്രഭാഷണംനടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി എസ് പുഷ്പമണി, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ ജെസി ഷാജൻ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ മഞ്ജു സുജിത്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി എൻ ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി ബിന്ദു, ഹേമലത പ്രേംസാഗർ, പി കെ വൈശാഖ്, റോസമ്മ സോണി, ജോസ്‌മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ ജെ പ്രസാദ്, ഡിപിസി മാണി ജോസഫ്, ലൈറ്റ് ലൈൻസ് ന്യൂസ് ചീഫ് എഡിറ്റർ കെ എം അനൂപ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top