18 April Thursday

ടാങ്ക്‌ നിറഞ്ഞാൽ ‘മണി’നാദം ഉയരും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കാഞ്ഞിരപ്പള്ളി
വാട്ടർ ടാങ്ക്‌ നിറഞ്ഞുകവിഞ്ഞ്‌ വെള്ളം പാഴാകുമെന്ന ആശങ്ക ഇനി വേണ്ട. മണിയുടെ മണിനാദം മുഴങ്ങുമ്പോൾ സ്വിച്ച്‌ ഓഫാക്കി മോട്ടോർ നിർത്താം. കിണറ്റിൽനിന്ന്‌ മോട്ടോർ ഉപയോഗിച്ച് വീടിനു മുകളിലുള്ള ടാങ്കിലേക്ക്‌ വെള്ളം അടിച്ച്‌ കയറ്റുമ്പോൾ പലപ്പോഴും ടാങ്ക്‌ നിറയുന്നത്‌ വീട്ടുകാർ അറിയാറില്ല. വെള്ളം നിറഞ്ഞൊഴുകുമ്പോഴായിരിക്കും ശബ്ദംകേട്ട്‌ മോട്ടോർ ഓഫാക്കുന്നത്‌. നന്തിക്കാട്ട് എൻ എൻ മണി വികസിപ്പിച്ചെടുത്ത ഉപകരണം(വാട്ടർ ടാങ്ക് ടൈമർ)സ്ഥാപിച്ചാൽ ടാങ്ക്‌ നിറയുമ്പോൾ മണിമുഴങ്ങും. അപ്പോൾ തന്നെ മോട്ടോർ  നിർത്താൻ വീട്ടുകാർക്ക്‌ സാധിക്കും.  കോവിഡ്‌ കാലത്തെ വിശ്രമ സമയത്താണ്‌  മണി ഈ വിദ്യ കണ്ടുപിടിച്ചത്‌. പിവിസി പൈപ്പുകൾ  ഉപയോഗിച്ചാണ് ഉപകരണം നിർമിക്കുന്നത്‌. 2500 രൂപയോളം ചെലവു വരും.മോട്ടോർ ഓൺ ചെയ്ത് ടാങ്കിൽ വെള്ളം നിറയുന്നതോടെ ഒരു പിസ്റ്റൺ മുകളിലേക്ക് ഉയർന്നുവരും. ആ സമയം  ഒരു ബെല്ലിന്റെ ശബ്ദം ഉണ്ടാകും. ടാങ്കിൽ വെള്ളം നിറഞ്ഞെന്ന മണിമുഴക്കമാണത്‌.  
പുതിയ ഉപകരണത്തിന്റെ നിർമാണത്തിൽ ഭാര്യ റാണി സഹായത്തിനായി ഒപ്പമുണ്ട്. അരുൺ(ഹൈദ്രാബാദ്), അമ്പിളി(ബംഗളൂരു) എന്നിവരാണ്‌ മക്കൾ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top