28 March Thursday

പത്തിലെ പത്തരമാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

മുണ്ടക്കയം സെന്റ്‌ ആന്റണീസ് ഹൈസ്കൂളിലെ ജോർജ് ടി ബിനോയി, അഭിഷേക് പി ബിജു, എൽവിൻ ആഷ്ലി, ജോയൽ ജോഷി എന്നിവർ സ്വർണച്ചെയിൻ അധ്യാപികയ്‌ക്ക്‌ കൈമാറുന്നു

 മുണ്ടക്കയം

അവർക്ക് തങ്കമനസാണ്, അതുകൊണ്ടുതന്നെ  നഷ്ടപ്പെടലിന്റെ വേദന മനസിലാക്കി സത്യസന്ധത മുറുകെ പിടിച്ചു. ആ നന്മ ആശ്വാസംപകർന്നത് അവരുടെ അധ്യാപികയ്ക്കും. 
സെന്റ് ആന്റണീസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ജോർജി ടി ബിനോയി, അഭിഷേക് പി ബിജു, എൽവിൻ ആഷ്‌ലി, ജോയൽ ജോഷി എന്നിവർക്ക്‌ വഴിയിൽനിന്നാണ് സ്വർണച്ചെയിൻ കളഞ്ഞുകിട്ടിയത്‌. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുംവഴി കല്ലേപ്പാലത്തിൽവച്ചാണ് ചെയിൻ ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ആദ്യം വലിച്ചെറിയാൻ മുതിർന്നെങ്കിലും സ്വർണമാണെന്ന് മനസ്സിലായതോടെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തി കൈമാറി. ഇതേ സ്കൂളിലെ അധ്യാപികയുടെതായിരുന്നു ചെയിൻ. ചെയിൻ നഷ്ടപ്പെട്ടെന്ന് കാണിച്ച് അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ ചെയിനുമായി സ്റ്റേഷനിലെത്തിയതോടെ ഇത് അധ്യാപികയുടേതാണെന്ന് തിരിച്ചറിഞ്ഞ്‌ അധ്യാപികയ്ക്ക് കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top