20 April Saturday

ജില്ലാ സ്കൂൾ കലോത്സവം 6 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
കാഞ്ഞിരപ്പള്ളി
ആറുമുതൽ ഒമ്പതുവരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കാഞ്ഞിരപ്പള്ളി ഒരുങ്ങുന്നു.
കാഞ്ഞിരപ്പള്ളി സെന്റ്‌. ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ, എകെജെഎം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പേട്ട ഗവ. ഹൈസ്കൂൾ, നൂറുൽ ഹുദാ അറബിക് യുപി സ്കൂൾ എന്നിവിടങ്ങളിലെ 18 വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ നാലായിരത്തോളം വിദ്യാർഥികൾ 400 സ്കൂളുകളിൽ നിന്ന്‌ മാറ്റുരയ്ക്കാക്കാനെത്തും.
ആറിന് പകൽ 3.30 ന് മത്സരങ്ങൾക്ക് തുടക്കംകുറിച്ച് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകിട്ട്‌ അഞ്ചിന് സെന്റ്‌. ഡോമിനിക് സ്കൂൾ ഓഡിറ്റോറിയത്തി ൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് കലോത്സവം ഉദ്‌ഘാടനം ചെയ്യും. കലോത്സവ നടത്തിപ്പിന്‌ 14 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. മൂന്നുറോളം അധ്യാപകർക്കാണ്‌ ചുമതല.
കലോത്സവ പന്തലിന്‌ എകെജെഎം സ്കൂൾ വളപ്പിൽ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് കാൽനാട്ടി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, പഞ്ചായത്ത് അംഗം ബി ആർ അൻഷാദ്, സുമേഷ് ആൻഡ്രൂസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, എഇഒമാരായ റസീന, ഷൈലജ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top