26 April Friday

കുളമായി റോഡുകൾ; അറ്റകുറ്റപ്പണിക്ക്‌ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
കോട്ടയം
തുടർച്ചയായി പെയ്യുന്ന മഴ ജില്ലയിലെ റോഡുകൾ താറുമാറാക്കി. പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗത്തിന്‌ കീഴിലുള്ള ചെറുതും വലുതുമായ മിക്കറോഡുകളും തകർന്നു.  പലയിടങ്ങളിലും വലിയ   രൂപപ്പെട്ടതിനാൽ വാഹനയാത്ര ദുർഘടമായി. ഏറെനേരം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതിനാൽ ഗതാഗത തടസവുമുണ്ടാകുന്നുണ്ട്‌. 
 എംസി റോഡിൽ ചങ്ങനാശേരിക്കും ഏറ്റുമാനൂരിനുമിടയിൽ നാട്ടകം, കോടിമത, നാഗമ്പടം, നീലിമംഗലം ഭാഗങ്ങളിൽ കുഴിയുണ്ട്‌. നാഗമ്പടത്ത്‌ പുതിയ പാലത്തിൽ ഇരുവശത്തും  കുഴികളായി. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ പാലം മുതൽ കുമരകംവരെ കുഴികളുണ്ട്‌. ഇല്ലിക്കൽ പാലത്തിൽ ഗർത്തം നാൾക്കുനാൾ വലുതാകുകയാണ്‌. ഇവിടെ വാഹനങ്ങൾ ഏറെനേരം കുരുക്കിലും പെടുന്നു. ഇല്ലിക്കൽ കവലയിലും റോഡ്‌ പൂർണമായി തകർന്നു. കുഴികൾ ഒഴിവാക്കാൻ  ചെറുവാഹനങ്ങൾ റോഡരികിലേക്ക്‌ കയറ്റിയാണ്‌ യാത്ര. ഇത്‌ അപകടങ്ങൾക്കും കാരണമാകുന്നു. 
കുമരകത്ത്‌ കോണത്താറ്റ്‌ പാലം വീതിയില്ലാത്ത പ്രശ്‌നം നിലനിൽക്കുന്നുണ്ട്‌. അതിനൊപ്പമാണ്‌ പാലത്തിലുണ്ടായ കുഴി ഗതാഗതത്തെ ബാധിച്ചത്‌. വൈക്കം –-െവച്ചൂർ റോഡിലെ ഇടയാഴത്ത്‌ വലിയ ഗർത്തങ്ങളുണ്ട്‌. ഇവിടെ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടങ്ങളുമുണ്ടാക്കുന്നു. കിഫ്‌ബി മുഖേന വൈക്കം–-വെച്ചൂർ റോഡ്‌ വീതി കൂട്ടി പുനർനിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. കോട്ടയം തിരുവാതുക്കൽ–-നാട്ടകം ബൈപാസിൽ റോഡിനു നടുക്കാണ്‌ കുഴികൾ രൂപപ്പെട്ടത്‌. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ നാട്ടുകാർ  അടയാളം സ്ഥാപിച്ചിട്ടുണ്ട്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top