19 April Friday

ഞങ്ങൾ നാടിന്റെ കാവൽഭടന്മാർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
കോട്ടയം
തൊഴിലും കൂലിയും സംരക്ഷിക്കാനും നോക്കുകൂലിയുടെ പേരിൽ മോശക്കാരായി ചിത്രീകരിക്കുന്നതിനെതിരെയും നാടിന്റെ ശ്രദ്ധക്ഷണിച്ച്‌ ചുമട്ട്‌ തൊഴിലാളികളുടെ   ആത്മാഭിമാന സദസ്‌. നാടിന്റെ സംരക്ഷകരും കാവൽഭടന്മാരുമായ തങ്ങൾ മതേതരത്വം കാത്തുസൂക്ഷിക്കാനും വർഗീയവാദികളുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കാനും പോരാടുന്നവരാണെന്നും തൊഴിലാളികൾ ആത്മാഭിമാന സംരക്ഷണ പ്രതിജ്ഞയെടുത്തു.  ചെയ്യാത്ത ജോലിക്ക്‌ കൂലി വാങ്ങില്ലെന്നും നോക്കുകൂലിക്ക്‌ എതിരാണെന്നും ചെയ്യാത്ത കുറ്റത്തിന്‌ തങ്ങളെയാകെ പിടിച്ചുപറിക്കാരായി ചിത്രീകരിക്കുന്നത്‌ ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ബുധൻ ഉച്ചവരെ പണിമുടക്കിയാണ്‌ തൊഴിലാളികൾ അണിനിരന്നത്‌.  തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച ആത്മാഭിമാന സദസ്സിൽ ഓരോ യൂണിയനുകളും അവരുടെ യൂണിഫോം അണിഞ്ഞ്‌ ചെറുപ്രകടനമായി പങ്കെടുത്തു. സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌ അധ്യക്ഷനായി. സംയുക്ത സമിതി കൺവീനർ എം എച്ച്‌ സലിം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റജി സഖറിയ, ചുമട്ടുതൊഴിലാളി യൂണിയൻ(സിഐടിയു), ജില്ലാ പ്രസിഡന്റ്‌ വി പി ഇസ്‌മയിൽ, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, ഐഎൻടിയുസി വർക്കിങ്‌ കമ്മിറ്റിയംഗം പി പി തോമസ്‌, എസ്‌ടിയു ജില്ലാ സെക്രട്ടറി ഹരീദ്‌ റഹ്‌മാൻ, കെടിയുസി എം ജില്ലാ സെക്രട്ടറി സന്തോഷ്‌ ജോസഫ്‌, ടോണി തോമസ്‌, വി കെ സുരേഷ്‌കുമാർ, പി എസ്‌ സുരേന്ദ്രൻ, പി എൻ വേണുഗോപാൽ, പി എം രാജു, കെ പി രാജു, ചുമട്ടുതൊഴിലാളി ഫെഡറഷൻ(എഐടിയുസി) ജില്ലാ സെക്രട്ടറി എം ജി ശേഖരൻ, ടി സി റോയി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top