16 April Tuesday

ഒമിക്രോൺ തടയിടാൻ സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

 കോട്ടയം

കോവിഡിന്റെ തീവ്രവ്യാപന വകഭേദമായ ഒമിക്രോൺ നേരിടാൻ ജില്ല സജ്ജമായി.   ജില്ലയിലെ മുഴുവൻ ആതുരാലയങ്ങൾക്കും ആരോഗ്യവിഭാഗം ജീവനക്കാർക്കും ആവശ്യമായ നിർദേശംനൽകി. രോഗികളുടെ എണ്ണം വർധിച്ചാൽ സിഎഫ്‌എൽടിസികൾ അടക്കം സജ്ജീകരിക്കും. ആശുപത്രികളിലും കിടക്കകൾ സജ്ജമാക്കും. 
ഇംഗ്ലണ്ട്‌ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌, ചൈന, മൗറീഷ്യസ്‌, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്നും വരുന്നവർക്ക്‌ കർശന പരിശോധനയും സമ്പർക്കവിലക്കും ഏർപ്പെടുത്തി. വീട്ടിൽ ഏഴ്‌ദിവസം സമ്പർക്കവിലക്കിൽ തുടരണം. എട്ടാംദിവസം ആർടിപിസിആർ ടെസ്‌റ്റ്‌ എടുക്കണം. തുടർന്നും സമ്പർക്കവിലക്ക്‌ തുടരണം. 
കോവിഡിനു സമാനമായ ലക്ഷണങ്ങളാണ്‌ ഒമിക്രോൺ രോഗാവസ്ഥക്കും ഉള്ളതെന്ന്‌ ഡിഎംഒ ഡോ. എൻ പ്രിയ പറഞ്ഞു. രോഗികളിൽ പ്രായഭേദമന്യേ കടുത്ത ക്ഷീണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഓക്സിജന്റെ അളവ് താഴുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ആന്റിജൻ, ആർടി-പിസിആർ, ജനിതക ശ്രേണീകരണം എന്നിവയിലൂടെ വൈറസ് സ്ഥിരീകരിക്കാം.
പനി, തൊണ്ട വേദന, തലവേദന, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയവയുണ്ടാകാം. 
കൂടിച്ചേരലുകളും സമ്പർക്കവും ഒഴിവാക്കുന്നതിനൊപ്പം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും മാസ്‌ക്‌ നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യവകുപ്പ്‌ നിർദേശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top