19 April Friday

തപാല്‍ വോട്ടിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
കോട്ടയം
തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം. ത്രിതല പഞ്ചായത്തുകളിൽ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റികളിൽ ഓരോ ബാലറ്റുമാണ്  നൽകുക. തപാൽ ബാലറ്റിനായി ഫോറം 15ൽ അതത് വരണാധികാരികൾക്ക് അപേക്ഷ സമർപ്പിക്കണം.
 ത്രിതല പഞ്ചായത്തുകളിൽ തപാൽ വോട്ടു ചെയ്യുന്നതിന് ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകളോ മൂന്നു തലങ്ങളിലെയും തപാൽ ബാലറ്റിനായി ഒരു അപേക്ഷയോ നൽകാം. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച ഉത്തരവിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോം വരണാധികാരികളുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിലും ലഭ്യമാണ്. ബുധനാഴ്‌ച മുതൽ ബ്ലോക്ക് വരണാധികാരികളുടെ നേതൃത്വത്തിൽ പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top