കോട്ടയം
ജനങ്ങളെ ദുരിതത്തിലാക്കി ജില്ലയിൽ മഴ തുടരുന്നു. എല്ലാ താലൂക്കിലും ശക്തമായ മഴയാണ് ഞായറാഴ്ച പെയ്തത്. പ്രകൃതിക്ഷോഭമായി ബന്ധപ്പെട്ട് ജില്ലയിൽ മൂന്ന് വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചതായി താലൂക്ക് കൺട്രോൾ റൂമുകൾ അറിയിച്ചു. പേരൂർ മന്നാമലയിൽ മിനി സുരേന്ദ്രന്റെ വീടിന് മുകളിലേക്ക് സമീപവാസിയുടെ മതിൽ ഇടിഞ്ഞുവീണ് കേടുപാടുണ്ടായി. ആർക്കും പരിക്കില്ല.
കാറ്റിലും മഴയിലും പെട്ട് മരം ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ പലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കിഴക്കൻ മേഖലയിലും മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്നു. മലയോരമേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ ഒന്ന് മുതൽ സെപ്‌തംബർ 30 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 38 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. 1905.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1189. 8 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..