കോട്ടയം
ഗാന്ധിജയന്തി വാരാഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് തിരുനക്കര ഗാന്ധിചത്വരത്തിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടക്കും. ഗാന്ധി ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിക്കും. തോമസ് ചാഴികാടൻ എംപി ഗാന്ധിജയന്തി ദിന സന്ദേശം നൽകും. വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകാര്യാലയത്തിന്റെയും എക്‌സൈസ്-, പൊലീസ്, -പൊതുവിഭ്യാഭ്യാസം, -ഉന്നതവിദ്യാഭ്യാസം വകുപ്പുകളുടെയും നേതൃത്വത്തിൽ രാവിലെ എട്ടിന് കലക്ടറേറ്റിൽ നിന്ന് തിരുനക്കര ഗാന്ധി ചത്വരത്തിലേക്ക് ലഹരിവിരുദ്ധ -സമാധാന സന്ദേശറാലി നടക്കും. ചൊവ്വാഴ്ച സ്‌കൂളുകളിലും കോളേജുകളിലും ഗാന്ധി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. സ്‌കൂളുകളിൽ വിവിധ മത്സരങ്ങളും നടത്തും.
ഗാന്ധി സ്മൃതി സദസ്സുകൾ
കോട്ടയം
"ഇന്ത്യ എന്റെ രാജ്യമാണ്' എന്ന സന്ദേശമുയർത്തി ബാലസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ലയിൽ യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഗാന്ധി സ്മൃതി സദസ്സുകൾ നടത്തും. ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരി ഈസ്റ്റ് മേഖലയിൽ രാവിലെ 10ന് ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഭിജിത്ത് സജീവ് നിർവഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..