09 December Saturday

"മാലിന്യമുക്തം നവകേരളം'; 
എൻജിഒ യൂണിയൻ പങ്കാളിയാകും

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
കോട്ടയം
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം കാമ്പയിനിൽ കേരള എൻജിഒ യൂണിയനും പങ്കാളിയാകും. 
 
ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ശുചീകരണം നടത്തും. തിങ്കളാഴ്‌ച കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയയിൽ പാറമ്പുഴ പിഎച്ച്സി പരിസരം ശുചിയാക്കും.കോട്ടയം പൊതുമരാമത്ത് വകുപ്പ് സമുച്ചയം, വൈക്കം ബോട്ട് ജെട്ടി പരിസരം, പള്ളിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രം, കടപ്ലാമറ്റം ടിഎച്ച്എസ് പരിസരം എന്നിവയും ശുചീകരിക്കും. ചൊവ്വാഴ്‌ച ചങ്ങനാശേരി റവന്യു ടവർ, ബുധൻ ഏറ്റുമാനൂർ സബ് ട്രഷറി, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങൾ ശുചീകരിക്കും. 
പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top