20 April Saturday

സ്പെഷ്യൽ സ്‌കൂൾ കലോത്സവം 20 മുതൽ കോട്ടയത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022
കോട്ടയം
സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ ഏഴുവേദികളിലായി നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള 1500 ഭിന്നശേഷി വിദ്യാർഥികൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും.
 കേഴ്‌വി പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം.
 ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറുവ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനങ്ങളുമുണ്ട്‌. വിദ്യാർഥികൾക്ക് താമസസൗകര്യമടക്കം ഏർപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 
സ്വാഗതസംഘമായി 
കോട്ടയം 
ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി, സഹകരണ- സാംസ്‌കാരിക വകുപ്പു മന്ത്രി വി എൻ വാസവൻ(മുഖ്യരക്ഷാധികാരികൾ), ജില്ലയിലെ എം പിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാധ്യക്ഷ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി (രക്ഷാധികാരികൾ), തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ (ചെയർമാൻ) 14 സബ്കമ്മിറ്റികളും തെരഞ്ഞെടുത്തു. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ ഉദ്ഘാടനംചെയ്‌തു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ (അക്കാദമിക്) എം കെ ഷൈൻമോൻ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top