29 March Friday

മരണം മുഴക്കും മാർമല അരുവി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

തീക്കോയി മാർമല അരുവി

 ഈരാറ്റുപേട്ട

വിനോദ സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമയേകുന്നതാണ് മാർമല അരുവിയിലെ വെള്ളച്ചാട്ടം. മനോഹാരിത പോലെതന്നെ അപകടസാധ്യത ഏറെയുണ്ട് മാർമല അരുവിയിൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അരുവിയിൽ അപകടത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ഞായറാഴ്ച മരിച്ച ജാർഖണ്ഡ്  സ്വദേശിയും കൊച്ചിൻ നേവൽ ഓഫിസർ ലെഫ്‌റ്റനന്റുമായ അഭിഷേക്.  ശക്തമായ വെള്ളച്ചാട്ടം മുലം പാറ കുഴിഞ്ഞുണ്ടയതാണ് അരുവിയിലെ തടാകം. 30 അടി വരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്. 
മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽ നിന്നും താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയ്ക്കും മറക്കാനാകാത്ത അനുഭവമാണ്. അവധി ദിവസങ്ങളിൽ വളരെയധികം സഞ്ചാരികൾ ഇവിടടെയെത്തുന്നുണ്ട്. യുവാക്കളുടെ സാഹസികതയാണ് എപ്പോഴും അപകടത്തിലെത്തിക്കുന്നത്. 
തടാകത്തിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. പാറയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കടുപ്പവും തണുപ്പും നീന്താനിറങ്ങുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ശക്തകമായ തണുപ്പിൽ കൈകാലുകൾ കോച്ചിപ്പിടിക്കുന്നതും കുഴയുന്നതുമാണ് അപകടത്തിന് കാരണം. 
പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാ ബോർഡുകൾ അവഗണിക്കുന്നതും അപകടത്തിന് കാരണമാകുന്നു. അരുവിയുടെ സമീപപ്രദേശത്ത് ആൾതാമസം കുറവുള്ളതും അപകടത്തിൽപെടുന്നവർക്ക് സഹായം കിട്ടാൻ താമസം വരുത്തുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top