തീക്കോയി
വാടകയ്‌ക്കെടുത്ത കാര്‍ മറ്റൊരാള്‍ക്ക് മറിച്ച് വാടകയ്ക്ക് നല്‍കിയത് പുലിവാലായി. വാഗമണ്ണില്‍ പോയി മടങ്ങിയ സംഘം വാഹന ഉടമ പിന്നാലെ വരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പാഞ്ഞതോടെ കലുങ്കില്‍ ഇടിച്ചു. തീക്കോയി വാഗമണ്‍ റൂട്ടില്‍ മാവടിയിലാണ് സംഭവം. ഉഴവൂര്‍ സ്വദേശിയുടേതാണ് സ്വിഫ്റ്റ് കാര്‍. തിടനാടുള്ള സംഘമാണ് വാഹനം ആദ്യം വാടകയ്‌ക്കെടുത്തത്. ഇയാളിത് രാമപുരത്തുള്ള ഒരാള്‍ക്ക് മറിച്ച് വാടകയ്‌ക്ക് നല്‍കി. വാടക കാലാവധി പിന്നിട്ടിട്ടും കാർ തിരികെ നല്‍കിയില്ല. രാമപുരത്തുനിന്നുള്ള സംഘം വാഗമണ്ണില്‍ പോയി മടങ്ങവെയാണ് വാഹന ഉടമ പിന്നാലെ വരുന്നതായി സംഘത്തിന് സംശയം തോന്നിയത്. വേഗത്തില്‍ പോകുന്നതിനിടെ വാഹനം റോഡ് സൈഡിലെ കലുങ്കില്‍ ഇടിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും പോലീസെത്തി വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. രേഖകള്‍ ഹാജരാക്കുന്ന മുറയ്‌ക്ക് വാഹനം വിട്ടുനല്‍കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..