29 March Friday

ഇടക്കുന്നം പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

  മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യും

ഇടക്കുന്നം പിഎച്ച്‌സി
കുടുംബാരോഗ്യ കേന്ദ്രമാകുന്നു
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി
ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകുന്നു. തിങ്കളാഴ്‌ച പകൽ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രി കെ കെ ശൈലജ പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഉദ്‌ഘാടനം.
പാറത്തോട് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 68 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ 15,50,000 രൂപയും ഉൾപ്പെടെ 83,50,000 രൂപയും ചെലവഴിച്ചാണ് ഈ കുടുംബാരോഗ്യ കേന്ദ്രം ആധുനിക രീതിയിൽ പുനർനിർമിച്ചത്‌.  ആദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ പകൽ ആറു ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്ന്‌ പഞ്ചായത്ത്‌ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 പി സി ജോർജ് എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് പ്രതിരോധനത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ വാങ്ങിയ ഹോമിയോ മരുന്നുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റൻ കുളത്തുങ്കൽ കൈമാറും.
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ ബിനു സജീവ്, വൈസ് പ്രസിഡന്റ്‌ ഡയസ് കോക്കാട്ട്, മെമ്പർമാരായ മാർട്ടിൻ തോമസ്, ഷേർളി തോമസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top