29 March Friday

ചങ്ങനാശേരി–-ആലപ്പുഴ റോഡിൽ 
കോണ്ടൂർ പാലം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

ചങ്ങനാശേരി ആലപ്പുഴ റോഡിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമിച്ച കോണ്ടൂർ പാലം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ തുറന്നുകൊടുക്കുന്നു

ചങ്ങനാശേരി 
എസി റോഡിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമിച്ച കോണ്ടൂർ പാലം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 7 മീറ്റർ മാത്രം വീതിയുള്ള പഴയ പാലം പൊളിച്ചു 14 മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിച്ചത്.
10 മീറ്റർ റോഡും അതിനിരുവശവും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമാണ് നൽകിയത്. വെള്ളപ്പൊക്ക സമയത്തെ ജല നിരപ്പിൽ നിന്നും 2.3 മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിച്ചത്. പുതിയ പാലത്തിനു 24 മീറ്റർ നീളമുണ്ട്. ഏപ്രിൽ 19 നാണ്‌ പഴയ പാലം പൊളിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം അതിവേഗം പൂർത്തിയാക്കിയത്. ഊരാളുങ്കൽ സൊസൈറ്റി ലീഡർ സുനിൽ കുമാർ, പ്രൊജക്ട് മാനേജർ ജയരാജൻ നമ്പ്യർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top