18 December Thursday

കായലിൽ പാേളയിൽ കുടുങ്ങിയ 
മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
കുമരകം 
വേമ്പനാട്ടുകായലിൽ പോളക്കൂട്ടത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. കുമരകം അരയശ്ശേരി ഭാഗത്ത് വെന്നലശ്ശേരി ശശി (62) ആണ് മണിക്കൂറുകളോളം പോളയിൽ കുടുങ്ങിയത്. അഗ്നിശമന സേനയാണ് രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. 
വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്ത് ഇല്ലിക്കളം ലേക്ക് റിസോർട്ടിന് പടിഞ്ഞാറു ഭാഗത്തായാണ് ശശിയുടെ മത്സ്യബന്ധന വള്ളം വലിയ പോളയിൽ അകപ്പെട്ടത്. മണിക്കൂറുകൾ കായലിൽ തനിയെ കഴിഞ്ഞ ഇദ്ദേഹത്തെ രക്ഷിക്കാൻ ഇല്ലിക്കളം റിസോർട്ടിൽ ഉണ്ടായിരുന്ന വിനോദസഞ്ചാരി അഗ്നിശമന സേനയുടെ സഹായം തേടി. കായലിൽ പോള തിങ്ങിനിറഞ്ഞിട്ട് ഒരാഴ്ചയിലേറെയായി. ഇത്‌ കായൽ ഗതാഗതത്തെ  ബാധിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top