25 April Thursday

പ്രവേശനം: സ്‌കൂളുകൾ ഇനി ‘ഹൈറേഞ്ചിൽ’

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

അടുക്കം ഗവ. ഹൈസ്‌കൂളിൽ കെ ഫോൺ കണക്ഷൻ എത്തിയപ്പോൾ

കോട്ടയം
വേനലവധി കഴിഞ്ഞ്‌ കുരുന്നുകൾ പുതിയ ലോകത്തേക്ക്‌ കടന്നിരിക്കുന്നു. അറിവിന്റെയും വായനയുടെയും ലോകത്തേക്ക്‌ എത്തുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത്‌ ‘അതിവേഗ’ വിവരസാങ്കേതിക സംവിധാനങ്ങളാണ്‌. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ യാഥാർഥ്യമായതോടെ ഇന്റർനെറ്റ്‌ സൗകര്യത്തിൽ വിപ്ലവം സൃഷ്‌ടിക്കുകയാണ്‌ കോട്ടയത്തെ സ്‌കൂളുകളും. എല്ലാ മേഖലയിലും ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. 
മാർച്ച്‌ 31 വരെയുള്ള കണക്ക്‌ പ്രകാരം 359 സ്‌കൂളുകളിലാണ്‌ കെ ഫോൺ കണക്‌ഷൻ ലഭിച്ചത്‌. ഇതിൽ 225 പ്രൈമറി സ്‌കൂളുകളും 134 ഹൈസ്‌കൂൾ–- ഹയർസെക്കൻഡറി വിഭാഗം സ്‌കൂളുകളുമാണ്‌. 348 സ്‌കൂളുകളിൽ കണക്‌ഷൻ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. ഇതിൽ 212 പ്രൈമറി വിഭാഗവും 136 ഹൈസ്‌കൂൾ–- ഹൈസെക്കൻഡറി വിഭാഗവും ഉൾപ്പെടുന്നു. 
വേനലവധി സമയത്തും കണക്‌ഷൻ നൽകുന്ന പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നും പുതിയ കണക്കുകൾപ്രകാരം 500ഓളം സ്‌കൂളിൽ കണക്‌ഷൻ ലഭിച്ചിട്ടുണ്ടെന്നും കൈറ്റ്‌ അധികൃതർ പറഞ്ഞു. മലയോര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ജില്ലയുടെ ഉൾനാടൻ ഗ്രാമങ്ങളിലെ വിദ്യാർഥികൾക്ക്‌ മികച്ച പഠന–- പരിശീലന സൗകര്യങ്ങൾ നൽകാൻ ഇതിലൂടെ സാധ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top