19 April Friday
എംജി ഡിഎസ്‌യു

മുഴുവൻ സീറ്റിലും എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

എംജി സർവകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻറ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ 
സ്ഥാനാർഥികൾ

 

 
കോട്ടയം
എംജി സർവകലാശാല ഡിപ്പാർട്മെന്റ്‌ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. 
18 സീറ്റിൽ 18ലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ചെയർമാൻ സ്ഥാനത്തൊഴികെ മറ്റെല്ലാ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെയാണ്‌  തെരഞ്ഞെടുക്കപ്പെട്ടത്‌. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ എസ്എഫ്ഐ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ക്യാമ്പസ്‌ ഫ്രണ്ട് ഉൾപ്പെടെയുള്ള സംഘടനകൾ എസ്എഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചാരണങ്ങളെയും ക്യാമ്പസിലെ അരാഷ്ട്രീയവൽക്കരണത്തെയും തള്ളിയാണ് എസ്എഫ്ഐയെ വിദ്യാർഥികൾ നെഞ്ചേറ്റിയത്‌. വിജയികൾ: പി അഖിൽ(ചെയർമാൻ ), സി എസ് ഗോപിക(വൈസ് ചെയർപേഴ്സൺ), വി ആദിത്യ(ജനറൽ സെക്രട്ടറി), ആർ ദേവാനന്ദ്(മാഗസിൻ എഡിറ്റർ), ചന്ദന രഘു(ആർട്സ് ക്ലബ്‌ സെക്രട്ടറി ), രാഹുൽ മോൻ രാജൻ(യുയുസി), അർജുൻ എസ് അച്ചു(യുയുസി), സി എ ആതിര(വിദ്യാർഥിനി പ്രതിനിധി ), പാർവതി എസ് കൃഷ്ണ(വിദ്യാർഥിനി പ്രതിനിധി). 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top