23 April Tuesday
മാത്തൂർ ഗോവിന്ദൻ കുട്ടിയാശാൻ സ്മൃതിദിനം

‘അണയാത്ത ആട്ടവിളക്കുകൾ' പ്രകാശനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

 

കുടമാളൂർ
കഥകളിയാചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ  അദ്ദേഹത്തിന്റെ ജീവിതരേഖ ‘അണയാത്ത ആട്ടവിളക്കുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുമെന്ന്‌ പുസ്‌തക രചയിതാവും മകനുമായ കഥകളി നടൻ കുടമാളൂർ മുരളീകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശാന്റെ അരങ്ങും ജീവിതവുമാണ്  പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ മാത്തൂർ കളരി, കുടമാളൂർ ദേശം എന്നിവയുടെ കഥകളി പാരമ്പര്യം, കഥകളി ചിന്തകൾ, സ്ത്രീ കഥാപാത്ര പഠനങ്ങൾ എന്നിവയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ശനിയാഴ്ച പകൽ 3.30ന്‌ കുടമാളൂർ കരുണാകരൻ നായർ സ്മാരക ഹാളിൽ  നടക്കുന്ന സമ്മേളനം സഹകരണ  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പുസ്തകം ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് പ്രകാശനം ചെയ്യും. മുൻ സാംസ്കാരിക മന്ത്രി കെ സി ജോസഫ് പുസ്തകം ഏറ്റുവാങ്ങും. പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷനാകും. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top