25 April Thursday
ദർശനത്തിന്‌ സർക്കാർ അനുമതി

കാനനപാതയിലൂടെ മലഅരയർ ശബരിമല ദർശനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
മുണ്ടക്കയം
ശബരിമല പരമ്പരാഗത കാനനപാതയിലൂടെ വിലക്ക് ലംഘിച്ച് മല അരയർ ശബരീശ ദർശനം നടത്തി. ശബരിമലയുടെ 18 മലകളെ പ്രതിനിധീകരിച്ച് 18 സ്വാമിമാരാണ് സന്നിധാനത്തേക്ക് കാനനയാത്ര നടത്തിയത്. ‘കാനനപാത ഉടൻ തുറക്കുക’ എന്ന
ആവശ്യമുന്നയിച്ച്‌ മൂന്നുദിവസമായി ഐക്യ മല അരയ മഹാസഭയും, ശ്രീ അയ്യപ്പധർമ്മ സംഘവും പൈതൃക സംരക്ഷണ പ്രയാണം നടത്തി വരികയായിരുന്നു. കോയിക്കക്കാവിലെ വിലക്ക് ലംഘിച്ച് 50 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് പ്രയാണം മുക്കുഴിയിലെ കാനനപാതയ്ക്കുസമീപം എത്തിയപ്പോൾ നൂറുകണക്കിന് പൊലീസും ഫോറസ്റ്റ്കാരും തടയാൻ എത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലിനെതുടർന്ന് മല അരയരെ കടത്തിവിട്ടു. മല അരയരെ 18 മലകളിലെ പൈതൃകഭൂമിയിലൂടെ തീർഥാടനം നടത്താൻ അനുവദിക്കാൻ സംസ്ഥാന സർക്കാർ നിർദേശംനൽകി.   തുടർന്ന്‌ നടന്ന പൈതൃക സംരക്ഷണസമ്മേളനം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ ഉദ്‌ഘാടനംചെയ്തു.  മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് കാനനപാത തുറന്നതെന്ന്‌ പി രാമഭദ്രൻ പറഞ്ഞു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി ആർ ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി കെ സജീവ്, എകെസിഎച്ച്‌എംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി ആർ രാജു, കെഡിഎഫ് സംസ്ഥാന സെക്രട്ടറി രാജൻ വെംബ്ലി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top