09 December Saturday

തോരാമഴയിൽ കുതിർന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

മഴമറ ജില്ലയിൽ ദിവസങ്ങളായി മഴ തകർത്തു പെയ്യുകയാണ്. ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. മഴത്തുള്ളികൾ മുഖത്ത് വീഴാതെ രക്ഷപ്പെടാൻ മഴക്കോട്ടുകൊണ്ട് തലമൂടി യാത്രചെയ്യുന്ന കുരുന്ന്

കോട്ടയം
തോ​​രാ​മ​ഴ​യി​ൽ ജി​ല്ല​യി​ലെ വിവിധ പ്ര​ദേ​ശ​ങ്ങ​ൾ ദുരിതത്തിൽ. പലയിടത്തും വെ​ള്ള​ക്കെ​ട്ട്​ രൂക്ഷമായി.  താഴ്‌ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറി. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മഴ മുന്നറിയിപ്പിൽ പ്രത്യേക ജാഗ്രത നിർദേശം ഉണ്ടായിരുന്നില്ലെങ്കിലും ശനി രാവിലെ  ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യപിച്ചു.  വിവിധയിടങ്ങളിൽ ശക്തമായ മഴയാണ്‌ ലഭിച്ചത്‌.  
ദേശീയപാത 183 കടന്നുപോകുന്ന പൊൻകുന്നത്ത് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ കൂറ്റൻ മരമാണ് ഒടിഞ്ഞു വീണത്. തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന്‌ അഗ്‌നിരക്ഷാസേന  എത്തി മരം മുറിച്ച് മാറ്റി. 11 കെവി  ലൈനിലേയ്ക്ക് ഉൾപ്പെടെയാണ് മരം വീണത്. ലൈനുകൾ പൊട്ടി താഴെ വീണെങ്കിലും വൈദ്യുതി വിഛേദിച്ചതിനാൽ അപകടം ഒഴിവായി. രണ്ട് ദിവസമായി മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ന്യൂനമർദം തീവ്ര ന്യൂന മർദമായി രൂപം കൊണ്ടതിനാൽ എല്ലാ ജില്ലകളിലും മഴ തുടരുമെന്നാണ്‌ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്‌. വരും ദിവസങ്ങളിലും മഴ ശക്തമായാൽ കൊയ്യാറായ പാടശേഖരങ്ങളിൽ കൊയ്‌ത്ത്‌ യന്ത്രങ്ങൾ ഇറക്കാൻ പറ്റുമോ എന്ന ആശങ്കയും നിലനിൽക്കുന്നു . കാറ്റിലും മഴയിലും നെല്ലടിയുമോയെന്ന ഭീതിയിലാണ്‌ കർഷകർ.
ലഭിച്ച മഴ (മില്ലി മീറ്ററിൽ)
കോട്ടയം: 67.2
കോഴാ: 31.8
പാമ്പാടി: 53.8
ഈരാറ്റുപേട്ട: 62
തീക്കോയി: 46
മുണ്ടക്കയം: 56
കാഞ്ഞിരപ്പള്ളി: 65.8
 
 
കൺട്രോൾ റൂം തുറന്നു
കോട്ടയം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽനിന്ന് സേവനം ലഭിക്കുമെന്ന് കലക്ടർ അറിയിച്ചു. 
 
ഫോൺ നമ്പറുകൾ: 
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചിൽ താലൂക്ക്: 0482 2212325

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top