ഏറ്റുമാനൂർ
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി വി എൻ വാസവൻ ജില്ലാതല കാമ്പയിൻ ഉദ്ഘാടനം ചെയ്യും. കാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന ‘വൃത്തി' കർമപദ്ധതിക്കും തുടക്കമാകും. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ കലണ്ടർ പ്രകാരം ജലാശയങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും ഞായറാഴ്‌ച നടക്കും.
ഗാന്ധിജയന്തി ദിനത്തിൽ എല്ലാ വിദ്യാഭ്യാസ -സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യസംസ്‌കരണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കും.
വാർഡുതലത്തിൽ കുറഞ്ഞത് 200 പേരെ പങ്കെടുപ്പിച്ചാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തുക. മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്താണ് പരിപാടികൾ ആരംഭിക്കുക. സ്ഥലങ്ങൾ വൃത്തിയാക്കിയശേഷം പൂന്തോട്ടം നിർമിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ എൻഎസ്എസ് നടപ്പാക്കുന്ന സ്‌നേഹാരാമങ്ങൾക്കും തുടക്കമാകും. ജനുവരി 30 വരെ നീളുന്ന വിപുലമായ പ്രവർത്തന കലണ്ടർ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ഹരിതകർമസേനയുടെ വിന്യാസം ഒക്‌ടോബറിൽ 100 ശതമാനമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..