19 March Tuesday
സിഐടിയു ജില്ലാ സമ്മേളനം

ഉയർന്നു, ഐക്യകാഹളപതാക

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

ചങ്ങനാശേരിയിൽ സിഐടിയു ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളനം നടക്കുന്ന പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡ് മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് പതാക ഉയർത്തുന്നു

ചങ്ങനാശേരി
സിഐടിയു ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് വി ആർ ഭാസ്‌കരൻ നഗറിൽ (ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ) പതാക ഉയർന്നു. ശനി, ഞായർ ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം ചേരും.
   മൺമറഞ്ഞ നേതാക്കളുടെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ എത്തിയ പതാക, കൊടിമര ജാഥകൾ വേഴയ്ക്കാട്ടുചിറയിൽ സംഗമിച്ചു. നട്ടാശേരിയിൽ കെ പി സുഗുണൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പി ജെ വർഗീസിന്‌ കൈമാറിയ പതാക   സ്വാഗതസംഘം സെക്രട്ടറി കെ ഡി സുഗതൻ ഏറ്റുവാങ്ങി. 
വാഴൂരിൽ കാനം രാമകൃഷ്ണൻനായർ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ അഡ്വ. ഡി ബൈജുവിന്‌ കൈമാറിയ പതാക ജില്ലാ കമ്മിറ്റിയംഗം പി എ നിസാർ ഏറ്റുവാങ്ങി. തിടനാട് കെ ആർ ശശിധരന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ലാലിച്ചൻ ജോർജ്,  ജോയി ജോർജിന്‌ കൈമാറിയ കൊടിമരം ജില്ലാ കമ്മിറ്റിയംഗം ടി പി അജികുമാർ ഏറ്റുവാങ്ങി. വൈക്കത്ത് രാധാ പവിത്രന്റെ സ്മൃതിമണ്ഡത്തിൽനിന്ന്‌ സി ജെ ജോസഫ് കെ ബി രമക്ക്‌ കൈമാറിയ കൊടിമരം ഏരിയ പ്രസിഡന്റ്‌ അഡ്വ. പി എ നസീർ ഏറ്റുവാങ്ങി. 
താളവാദ്യമേളങ്ങൾ, നിശ്‌ചലദൃശ്യങ്ങൾ, വർണ്ണക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ജാഥകൾ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളനം നടക്കുന്ന കാട്ടാക്കട ശശി നഗറിൽ (പെരുന്ന നമ്പർ ടു ബസ് സ്റ്റാൻഡ് മൈതാനം) എത്തി. സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് പതാക ഉയർത്തി. 
   സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം എ വി റസൽ, ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ, സെക്രട്ടറി ടി ആർ രഘുനാഥൻ, പ്രൊഫ. എം ടി ജോസഫ്, കൃഷ്ണകുമാരി രാജശേഖരൻ, കെ കെ ഗണേശൻ, കെ ബി രമ, വി പി ഇബ്രഹിം, ഡി ബൈജു, പി ജെ വർഗീസ്, ജോയി ജോർജ്, വി കെ സുരേഷ്‌കുമാർ, അഡ്വ. ഷീജ അനിൽ, ഡി സേതുലക്ഷ്മി, സുനിത ശ്രീകുമാർ, സ്വാഗതസംഘം സെക്രട്ടറി കെ ഡി സുഗതൻ, അഡ്വ. പി എ നസീർ, ടി എസ് നിസ്താർ, പി എ നിസാർ, പി ആർ അനിൽകുമാർ എന്നിവർ പതാക, കൊടിമര ജാഥകൾക്ക് നേതൃത്വംനൽകി.
 
പ്രതിനിധി സമ്മേളനം
ഇന്നും നാളെയും
ചങ്ങനാശേരി
പ്രതിനിധി സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനി രാവിലെ എട്ടിന്‌ വി ആർ ഭാസ്‌കരൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം എ വി റസൽ ജില്ലാ കമ്മിറ്റിയംഗം ടി എസ് നിസ്താറിന് കൈമാറുന്ന ദീപശിഖ സമ്മേളനനഗറായ വി ആർ ഭാസ്‌കരൻ നഗറിൽ (മുനിസിപ്പൽ ടൗൺ ഹാളിൽ)  എത്തിച്ചേർന്ന് ദീപശിഖ തെളിക്കും. രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ പ്രതിനിധി സമ്മേളനനഗറിൽ പതാക ഉയർത്തും. പത്തിന് അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള സമ്മേളനം ഉദ്‌ഘാടനംചെയ്യും. ഉച്ചക്കുശേഷം പൊതുചർച്ച ആരംഭിക്കും.
  ഞായർ രാവിലെ പൊതുചർച്ച തുടരും. നൂറ്‌ യൂണിയനുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും നിലവിലുള്ള ഭാരവാഹികളും ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും, 12 സൗഹാർദ്ദ പ്രതിനിധികളുമടക്കം 394 പേർ പങ്കെടുക്കും. പ്രതിനിധികളിൽ 120 പേർ വനിതകളാണ്‌. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് ടി പി രാമകൃഷ്ണൻ, കെ ജെ തോമസ്, കെ പി മേരി, പി ജെ അജയകുമാർ, വി ശശികുമാർ, സുനിതാ കുര്യൻ എന്നിവർ പങ്കെടുക്കും. 
തിങ്കൾ വൈകിട്ട്‌ നാലിന്‌ റെയില്‍വേ ബൈപാസ് ജങ്ഷനില്‍നിന്ന് പ്രകടനം ആരംഭിക്കും. കാട്ടാക്കട ശശി നഗറില്‍ (പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡ്) പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും.  അലോഷി അവതരിപ്പിക്കുന്ന ഗസലും അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top