20 April Saturday

കാഞ്ഞിരപ്പള്ളിയിൽ 
വ്യവസായ പാർക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

 കാഞ്ഞിരപ്പള്ളി

വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ കർമപദ്ധതിയുടെ ഭാഗമായി  കൂവപ്പള്ളി വില്ലേജിൽ സ്വകാര്യ വ്യവസായ പാർക്കിന് അനുമതി.  
  പനച്ചേപ്പള്ളിയിലെ പുന്നാംപറമ്പിൽ ശ്രീനാഥിന്റെ 12 ഏക്കർ സ്ഥലത്താണ്‌ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്‌.  ഇന്ത്യൻ വെർജിൻ സ്പൈസസ് കമ്പനി ലിമിറ്റഡിനാണ്‌    അനുമതി നൽകിയിട്ടുള്ളത്. അമേരിക്കയിലെ ഒരു പാവ നിർമാണ കമ്പനി ഇവിടെ ആറുമാസത്തിനുള്ളിൽ തുടങ്ങും.
ചുവപ്പു കാറ്റഗറിയിലുൾപ്പെടുന്ന വ്യവസായം അല്ലാത്തതിനാൽ ഉടൻ തുടങ്ങാൻ തടസങ്ങളില്ല.  മലിനീകരണ നിയന്ത്രണ ബോർഡിന്റെ ധാരണപ്രകാരം വെള്ള, ഓറഞ്ച്, വെള്ള കാറ്റഗറിയിലുള്ള മറ്റ് വ്യവസായങ്ങൾകൂടി ഇവിടെ ആരംഭിക്കാനാകും. നിർദിഷ്ട സ്ഥലത്ത് വഴി, വെള്ളം, ചുറ്റുമതിൽ, വൈദ്യുതി, ഭൂമി നിരപ്പാക്കൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവ വ്യവസായ കമ്പനി നടപ്പാക്കണം. സർക്കാർ പരമാവധി മൂന്നുകോടി രൂപ വരെ ഗ്രാന്റായി നൽകും. സർക്കാർ മാനദണ്ഡങ്ങൾപാലിച്ച് ഏതുതരം വ്യവസായം എങ്ങനെ നടപ്പാക്കാമെന്ന് കമ്പനിക്ക് തീരുമാനിക്കാം. സുഗന്ധവിള ഭക്ഷ്യ സംസ്കരണം, റബ്ബർ പ്ലൈവുഡ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വ്യവസായങ്ങൾ തുറക്കുവാനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞതായി വ്യവസായ പാർക്ക് എം ഡി ശ്രീനാഥ് രാമകൃഷ്ണ പറഞ്ഞു.
ആറുമാസത്തിനുള്ളിൽ നിർദ്ദിഷ്ടട സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഒരു വർഷത്തിനുള്ളിൽ പൂർണമായും പ്രവർത്തനസജ്ജമാകും.
    ജില്ലയിൽനിന്നും  അഞ്ച് അപേക്ഷകളാണ് വ്യവസായ പാർക്കുകൾക്കായി ലഭിച്ചത്. നാലെണ്ണം പാറത്തോട്, ഭരണങ്ങാനം പഞ്ചായത്തുകളിൽനിന്നാണ്‌. ഇതിന്റെ പരിശോധനകൾ ദ്രുതഗതിയിൽ നടക്കുകയാണ്‌. കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസർ ഫൈസലിന്റെ നേതൃത്വത്തിലാണ്‌ നടപടി നീങ്ങുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top