12 July Saturday

വീണ്ടും ആയിരം കടന്ന്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
കോട്ടയം
ജില്ലയിൽ 1111 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1103 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല്‌ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ എട്ടുപേർ രോഗബാധിതരായി.
പുതുതായി 9016 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.32 ശതമാനമാണ്. 
രോഗം ബാധിച്ചവരിൽ 488 പുരുഷൻമാരും 470 സ്ത്രീകളും  153 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 841 പേർ രോഗമുക്തരായി. 7108 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 221057 പേർ കോവിഡ് ബാധിതരായി. 211535 പേർ രോഗമുക്തി നേടി. ജില്ലയിലാകെ 35716 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top