29 March Friday
89 പേർക്ക്‌ കോവിഡ്‌

ഏറുന്നു സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 കോട്ടയം 

ജില്ലയിൽ വെള്ളിയാഴ്‌ച കോവിഡ്‌ ബാധിച്ച 89 പേരിൽ 84 പേർക്കും സമ്പർക്ക രോഗബാധ. സമ്പർക്ക രോഗികളുടെ എണ്ണം കൂടാതിരിക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണവും അശ്രാന്ത പരിശ്രമം നടത്തുന്നതിനിടെയാണ്‌ ആശങ്ക ഉയർത്തി സമ്പർക്ക ബാധിതരുടെ എണ്ണം കൂടുന്നത്‌. വിദേശത്തുനിന്നു വന്ന രണ്ടുപേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്നു പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 
പായിപ്പാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കുറിച്ചി പഞ്ചായത്ത് (7), എരുമേലി, അതിരമ്പുഴ പഞ്ചായത്തുകൾ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി(6 വീതം), ചങ്ങനാശേരി മുനിസിപ്പാലിറ്റി,  മുണ്ടക്കയം പഞ്ചായത്ത് (5 വീതം) എന്നിവയാണ് പുതിയതായി കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങൾ.  65 പേർ രോഗമുക്തരായി. നിലവിൽ ജില്ലക്കാരായ 567 പേർ ചികിത്സയിണ്ട്‌. ഇതുവരെ ആകെ 1195 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 627 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവര്‍
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
ആർപ്പൂക്കര സ്വദേശി(28), അതിരമ്പുഴ സ്വദേശി(48), അതിരമ്പുഴ സ്വദേശി(42), അതിരമ്പുഴ സ്വദേശിനി(24), അതിരമ്പുഴ സ്വദേശി(26), അതിരമ്പുഴ സ്വദേശി(53), അതിരമ്പുഴ സ്വദേശിനി(46),  ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശിനി(50), ചങ്ങനാശേരി സ്വദേശിനി(40),  ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(17), ചിങ്ങവനം സ്വദേശിനി(51), എരുമേലി സ്വദേശിനി(56), ചേനപ്പാടി സ്വദേശിനിയായ പെൺകുട്ടി(8), ചേനപ്പാടി സ്വദേശിനി(37), ചേനപ്പാടി സ്വദേശിനി(60), എരുമേലി സ്വദേശി(31), എരുമേലി സ്വദേശി(65), ഏറ്റുമാനൂർ വടക്കേനട സ്വദേശി(25), ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി(23), ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി(35), ഏറ്റുമാനൂർ സ്വദേശി(40), ഏറ്റുമാനൂർ സ്വദേശിനി(28), ഏറ്റുമാനൂർ സ്വദേശി(23), കാണക്കാരി സ്വദേശിയായ ആൺകുട്ടി(8), കാണക്കാരി സ്വദേശിനി(42), കങ്ങഴ സ്വദേശിനി(25), കങ്ങഴ സ്വദേശിനി(53), കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്ന ഇടുക്കി 
സ്വദേശിനി(61), കാഞ്ഞിരപ്പള്ളി സ്വദേശിനി(39), കാഞ്ഞിരപ്പള്ളി സ്വദേശിനി(15), കോട്ടയം ചാലുകുന്ന് സ്വദേശിനി(22), കോട്ടയം മള്ളുശ്ശേരി സ്വദേശിനി(65), കോട്ടയം അണ്ണാൻകുന്ന് സ്വദേശിനി(27), കോട്ടയം ചാലുകുന്ന് സ്വദേശിനി(43), കോട്ടയം അണ്ണാൻകുന്ന് സ്വദേശി(68), കോട്ടയം മൂലവട്ടം സ്വദേശി(25), കോട്ടയം മൂലവട്ടം സ്വദേശിനി(60), കോട്ടയം തിരുവാതുക്കൽ സ്വദേശി(50), കോട്ടയത്തു താമസിക്കുന്ന തൃശൂർ സ്വദേശി(25), കോട്ടയം സ്വദേശി(32), കുറിച്ചി സ്വദേശിയായ പെൺകുട്ടി(8), കുറിച്ചി സ്വദേശിനി(55), കുറിച്ചി സ്വദേശി(34), കുറിച്ചി സ്വദേശിനി(60), കുറിച്ചി സ്വദേശി(68), വടക്കേക്കര സ്വദേശിനി(30), കുറിച്ചി സ്വദേശി(56), മുളക്കുളം സ്വദേശി(28), മുണ്ടക്കയം സ്വദേശിനി(53), മുണ്ടക്കയം സ്വദേശിയായ ആൺകുട്ടി(1), മുണ്ടക്കയം സ്വദേശിനി(27), മുണ്ടക്കയം സ്വദേശി(47), മുണ്ടക്കയം സ്വദേശി(54), പായിപ്പാട് സ്വദേശി(31), പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി(28), പായിപ്പാട് പി സി കവല സ്വദേശിനി(64), പായിപ്പാട് പി സി കവല സ്വദേശി(72), പായിപ്പാട് സ്വദേശി(49), പായിപ്പാട് സ്വദേശിനി(15), പായിപ്പാട് സ്വദേശി(11), പായിപ്പാട് സ്വദേശിയായ ആൺകുട്ടി(3), പായിപ്പാട് സ്വദേശി(33), പായിപ്പാട് സ്വദേശിനി(40), പായിപ്പാട് സ്വദേശിനി(70), പായിപ്പാട് സ്വദേശിനി(22), പായിപ്പാട് സ്വദേശിനിയായ പെൺകുട്ടി(9), പായിപ്പാട് സ്വദേശിയായ ആൺകുട്ടി(7), പായിപ്പാട് സ്വദേശിനി(55), പനച്ചിക്കാട് സ്വദേശി(36), പനച്ചിക്കാട് സ്വദേശിനി(43), പനച്ചിക്കാട് സ്വദേശി(49), പാറത്തോട് ഇടക്കുന്നം സ്വദേശി(40), പാറത്തോട് ഇടക്കുന്നം സ്വദേശി(17), പാറത്തോട് ഇടക്കുന്നം സ്വദേശി(13), പാറത്തോട് സ്വദേശിനി(69), പെരുമ്പായിക്കാട് സ്വദേശിനി(68), ഇടുക്കി പെരുവന്താനം സ്വദേശി(27), മാടപ്പള്ളി തെങ്ങണ സ്വദേശിനി(22), മാടപ്പള്ളി തെങ്ങണ സ്വദേശി(24),
 മാടപ്പള്ളി തെങ്ങണ സ്വദേശി(16), മാടപ്പള്ളി തെങ്ങണ സ്വദേശിനി(48), തൃക്കൊടിത്താനം സ്വദേശിനി(26), വാഴപ്പള്ളി സ്വദേശി(47), വെളിയന്നൂർ സ്വദേശിനി(33).
വിദേശത്തുനിന്ന് വന്നവർ 
അബുദാബിയിൽനിന്ന്‌ 14ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(38), ഖത്തറിൽനിന്നും 15ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(40).
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 
ബംഗളൂരിരിൽനിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശി(32), ബംഗളൂരിരിൽനിന്ന് ജൂലൈ 14ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനി(31),  ബംഗളൂരിരിൽനിന്ന് ജൂലൈ 15ന് എത്തി ഹോം ക്വാറന്ർൈനിൽ കഴിഞ്ഞിരുന്ന വാഴൂർ ചാമംപതാൽ സ്വദേശി(23).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top