02 April Sunday

ആഫ്രിക്കൻ പന്നിപ്പനി; 70 പന്നികൾക്ക് ദയാവധം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
കോട്ടയം
ഉഴവൂർ പഞ്ചായത്തിലെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് ഫാമുകളിലെയും പന്നികളെ ദയാവധം നടത്തി സംസ്കരിച്ചു. 70 പന്നികളെയാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ സംസ്‌കരിച്ചത്. ഫാമുകളിൽ ബ്ലീച്ചിങ് പൗഡറും കുമ്മായവും വിതറി അണുനാശിനി തളിച്ചു. 
പന്നിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയ ഫാമിലെ നാല് പന്നികൾ ഒഴികെയുള്ളവ ചത്തു കഴിഞ്ഞിരുന്നു. ദയാവധം നടത്തിയ മറ്റ് ഫാമുകളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല. എന്നാൽ രോഗം പടരാതിരിക്കാനുള്ള പ്രോട്ടോകോൾ പ്രകാരമാണ്‌ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിൽ ദയാവധം നടത്തിയത്. വളർച്ചയെത്തിയ 42 പന്നികൾ അടക്കം 55 പന്നികൾ ഉണ്ടായിരുന്ന വലിയ ഫാമിലും മറ്റ് രണ്ട് ചെറിയ ഫാമുകളിലെയും പന്നികളെയാണ് നശിപ്പിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരിയുടെ നിർദേശപ്രകാരം മൂന്ന് വെറ്ററിനറി ഡോക്ടർമാരും ഫാമുകൾ സ്ഥിതിചെയ്യുന്ന ഭാഗത്തെ ചുമതലയുള്ള വെറ്ററിനറി ഡോക്ടറും  ജീവനക്കാരും അടങ്ങിയ ദൗത്യസംഘമാണ് ദയാവധം നടത്തിയത്
ആറുമാസത്തേക്ക്‌ അണുനശീകരണം 
 ദയാവധം നടത്തിയ ഫാമുകളിൽ തിങ്കളാഴ്ചതന്നെ ആദ്യഘട്ട അണുനശീകരണം പൂർത്തിയാക്കി. ഇനി 15 ദിവസം ഇടവിട്ട് ആറുമാസത്തേക്ക് അണുനശീകരണം തുടരും. അതിനുശേഷം സമീപപ്രദേശത്ത് എവിടെയെങ്കിലും പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിച്ച ശേഷമേ ഈ ഫാമുകളിൽ വീണ്ടും പന്നി വളർത്തൽ അനുവദിക്കൂ. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top