28 March Thursday

അധ്യയനവർഷത്തെ 
വരവേൽക്കാൻ 1668 സ്‌കൂള്‍

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023

സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി കുന്നിക്കോട് കുരാ ഗവ. എൽപിഎസിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കുന്ന സമ്മാനപ്പൊതികളും 
വർണത്തൊപ്പികളും

കൊല്ലം
പുതിയ അധ്യയനവർഷം ആരംഭിക്കാൻ ജില്ലയിലെ 1668 സ്‌കൂളിലും ഒരുക്കങ്ങൾ പൂർത്തിയായി. പുത്തൻ കൂട്ടുകാരെ വരവേൽക്കാന്‍ ജില്ല, സബ്‌ ജില്ല, സ്‌കൂൾ തലത്തിൽ പ്രവേശനോത്സവത്തിന്‌ എല്ലാ തയ്യാറെടുപ്പും ഒരുക്കങ്ങളും എടുത്തുകഴിഞ്ഞതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഡി ഷാജിമോൻ പറഞ്ഞു. ജില്ലാതല പ്രവേശനോത്സവം ഒന്നിന്‌ രാവിലെ 10ന്‌ ചവറ ശങ്കരമംഗലം ഗവ. എച്ച്‌എസ്‌എസിൽ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. 490 എൽപി സ്‌കൂളും 223 യുപി സ്‌കുളും 955 ഹൈസ്‌കൂളുമാണ്‌ ജില്ലയിലുള്ളത്‌. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തദ്ധേശ സ്ഥാപനങ്ങളാണ്‌. ഇതിനകം പരിശോധന പൂർത്തീകരിച്ച്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുള്ളത്‌ 70 ശതമാനം സ്‌കൂളിനാണ്‌. ബുധനാഴ്‌ച പരിശോധന പൂർത്തീകരിക്കും. സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയും മോട്ടോർവാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ നിർവഹിച്ചു കൊണ്ടിരിക്കുകയാണ്‌. സ്‌കൂൾ പരിസരത്തെ കടകളിലും മറ്റു വ്യാപാര സ്ഥാപനത്തിലും ലഹരിക്കെതിരായ പൊലീസ്‌, എക്‌സൈസ്‌ പരിശോധനയും അന്തിമഘട്ടത്തിലാണ്‌. ഉച്ചക്കഞ്ഞി പാചകം ചെയ്യുകയും കുട്ടികൾക്ക്‌ പകർന്നുനൽകുകയും ചെയ്യുന്ന സ്‌കൂളിലെ ഇടങ്ങൾ ആരോഗ്യപ്രവർത്തകരും പരിശോധിച്ചുവരുന്നു. കൊല്ലം, കൊട്ടാരക്കര, പുനലൂർ ഡിഇഒ തലത്തിൽ പിടിഎ പ്രസിഡന്റുമാർക്ക്‌ ബോധവൽക്കരണം നൽകി.  ഉച്ചക്കഞ്ഞി വിതരണത്തിനുള്ള നടപടിയും എടുത്തുകഴിഞ്ഞു. കൈത്തറി യൂണിഫോം വിതരണവും പൂർത്തീകരണത്തിലാണ്‌. ഒരുങ്ങൾ വിലയിരുത്താൻ ഡിഡി, ഡിഇഒ, എഇഒ ഓഫീസുകളിലെ ഉദ്യോഗസ്ഥ ടീം ചെക്ക്‌ലിസ്‌റ്റ്‌ വച്ച്‌ സ്‌കൂളുകളില്‍ എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top