28 March Thursday

വ്യത്യസ്ത ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കണം: കെ എന്‍ ബാല​ഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കൊട്ടാരക്കര നിയോജകമണ്ഡലം സമ​ഗ്ര വിദ്യാഭ്യാസ പരിപാടി ശില്‍പ്പശാലയുടെ സമാപന സമ്മേളനം 
കില സിഎച്ച്ആര്‍ഡിയില്‍ ധനമന്ത്രി കെ എന്‍ ബാല​ഗോപാല്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
വിദ്യാർഥികൾക്ക് വ്യത്യസ്തമായ ആശയങ്ങൾ പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. കൊട്ടാരക്കര നിയോജകമണ്ഡലം സമ​ഗ്രവിദ്യാഭ്യാസ പരിപാടി ശിൽപ്പശാലയുടെ സമാപന സമ്മേളനം കില സിഎച്ച്ആർഡിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, വൈസ് ചെയർപേഴ്സൺ വനജാ രാജീവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി ഇന്ദുകുമാർ, ബിന്ദു ജി നാഥ്, പി എസ് പ്രശോഭ, ആർ പ്രശാന്ത്, രതീഷ് കിളിത്തട്ടിൽ,  ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി രാജു, ഡയറ്റ് പ്രിൻസിപ്പൽ ഷീജ, സീനിയർ ലക്ചറർ ജി പി ​ഗോപകുമാർ, ലക്ചറർ ജി ബാലചന്ദ്രൻ, എസ്ഇആർടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൻ, ആർ രാജീവ്, ഷീജ എൽവിൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗങ്ങളായ ജി കെ ഹരികുമാർ, ടി ആർ മഹേഷ് എന്നിവർ പങ്കെടുത്തു. 
വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സ്കൂളുകളുടെയും ജനങ്ങളുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക, ശാരീരിക വൈകാരിക മാനസ്സിക സർ​ഗാത്മക വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം സംഘടിപ്പിക്കുക, അക്കാദമിക് മികവിനോടൊപ്പം ജീവിതനൈപുണ്യവും അഭിരുചിക്ക് അനുസൃതമായ ഉപരിപഠനവും ഏറ്റെടുക്കുന്നതിന് പ്രചോ​ദനാത്മക ഇടപെടലുകൾ നടത്തുക തുടങ്ങിയവ നടപ്പാക്കുകയാണ് ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top