29 March Friday

വഴികാട്ടി കരിയർ ഗൈഡൻസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
വാളകം 
മരങ്ങാട്ടുകോണം വൈഎംഎ ഗ്രന്ഥശാല ആരംഭിച്ച വഴികാട്ടി കരിയർ ഗൈഡൻസ് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഉദ്ഘാടനംചെയ്തു. 20 വർഷമായി നടത്തുന്ന പിഎസ്‌സി കോച്ചിങ്‌ ക്ലാസിന്റെ തുടർച്ചയായാണ് വിദേശങ്ങളിൽ ഉൾപ്പെടെ പഠനാവസരങ്ങൾ ലഭിക്കുന്നതിന്‌ പദ്ധതി ആരംഭിച്ചത്. 
മികച്ച അഗ്രിക്കൾച്ചറൽ അസിസ്റ്റന്റായി സംസ്ഥാന അവാർഡ് ലഭിച്ച ജോസ് പി വയയ്ക്കൽ, എംബിബിഎസ് റാങ്ക് ജേതാവ്‌ ഏബ്രഹാം ടി രാജു, ഭരണഘടനാ സാക്ഷരതയിൽ മികച്ച പ്രകടനം കാഴ്ചവച്ച സെനറ്റർ അഖിൽദാസ്, ദന്തഡോക്ടർ ഹേമലക്ഷ്മി തുടങ്ങിവരെയും പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു. ബി അനിൽകുമാർ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം എൽസിഡി. പ്രൊജക്ടർ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത്‌അംഗം  ബെൻസി, ജോൺകുട്ടി ജോർജ്, എൻ രവീന്ദ്രൻപിള്ള, ബിജു കെ തോമസ്, ടി ജി ബേബിക്കുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top