24 March Friday

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രു. അഞ്ചു മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
കൊല്ലം
നൂറ്റിപ്പതിനൊന്നാമത്‌ അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചു മുതൽ 12 വരെ പമ്പാ മണൽപ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ ഓർമ പുതുക്കലാണ്‌ പരിപാടി. 
അഞ്ചിന്‌ വൈകിട്ട്‌ മൂന്നിന്‌ ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാർഗുഡി ജീയാർ സ്വാമികൾ ഉദ്‌ഘാടനംചെയ്യും. ഏഴിന്‌ വൈകിട്ട്‌ മൂന്നിന്‌ സാംസ്‌കാരിക സമ്മേളനം മന്ത്രി വി എൻ വാസവൻ, ഏട്ടിന്‌ വൈകിട്ട്‌ മൂന്നിന്‌ അയ്യപ്പഭക്‌ത സമ്മേളനം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ കെ അനന്തഗോപൻ, സമാപന സമ്മേളനം 12ന്‌ വൈകിട്ട്‌ മൂന്നിന്‌ സ്വാമി നാരായണതീർഥ ശങ്കരാചാര്യർ  എന്നിവർ ഉദ്‌ഘാടനംചെയ്യും. 
ശ്രീ വിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്ര പന്മന ആശ്രമത്തിൽനിന്ന് മൂന്നിന്‌ രാവിലെ 7.30ന്‌ ആരംഭിക്കും. പബ്ലിസിറ്റി കമ്മിറ്റി ജനറൽ കൺവീനർ എം അയ്യപ്പൻകുട്ടി, പി ആർ ഷാജി, എം എസ് രവീന്ദ്രൻ നായർ, മജേഷ് പന്മന, പി രമേശ്‌ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top