20 April Saturday
ഡിവൈഎഫ്ഐ മാതൃക

ജാഥയിൽ ലഭിച്ച പഠനോപകരണങ്ങൾ 
വിദ്യാർഥികൾക്ക് കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ഡിവൈഎഫ്ഐ സംസ്ഥാന ജാഥയിൽ ഉപഹാരമായി ലഭിച്ച പഠനോപകരണങ്ങൾ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് പരവൂർ മണിയംകുളം യുപിഎസിന് കൈമാറുന്നു

കൊല്ലം 
ഡിവൈഎഫ്ഐ സംസ്ഥാന ജാഥയിൽ ഉപഹാരമായി ലഭിച്ച പഠനോപകരണങ്ങൾ പരവൂർ മണിയംകുളം യുപി സ്കൂളിലെയും കുളത്തൂപ്പുഴ വില്ലുമല ട്രൈബൽ സ്കൂളിലെയും വിദ്യാർഥികൾക്കു സമ്മാനിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് പ്രഥമാധ്യാപിക ബിസിജ സുധീറിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ടി ആർ ശ്രീനാഥ് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, സിപിഐ എം ഏരിയ സെക്രട്ടറി കെ സേതുമാധവൻ, ജെ യാക്കൂബ്, ആദർശ് എം സജി, എം എസ് ശബരിനാഥ്‌, എസ് സൂരജ്, എസ് ശ്രീജിത് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ശ്യാംമോഹൻ സ്വാഗതവും  ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. 
കുളത്തൂപ്പുഴ വില്ലുമല ട്രൈബൽ സ്കൂളിൽ പ്രഥമാധ്യാപകൻ ബിജുവിന് പഠനോപകരണങ്ങൾ കൈമാറി. മേഖലാ സെക്രട്ടറി ഷംജു സ്വാഗതം പറഞ്ഞു. ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാർഥം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ക്യാപ്റ്റനായ ജാഥയെ ജില്ലയിൽ 
പഠനോപകരണങ്ങൾ നൽകി സ്വീകരിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ജാഥയിൽ ലഭിച്ച പഠനോപകരണങ്ങൾ നേരത്തെ അച്ചൻകോവിൽ എച്ച്എസ്എസിലും നെടുമ്പാറ എച്ച്എസ്എസിലും കുളത്തൂപ്പുഴ ട്രൈബൽ എൽപിഎസിലും വിതരണംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top