23 April Tuesday

വാമോസ് എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ശാസ്താംകോട്ട കെഎസ്എം ഡി ബി കോളേജിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്ന വിദ്യാർഥികൾ

കൊല്ലം
‘സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം' എന്ന മുദ്രാവാക്യമുയർത്തി കേരള സർവകലാശാലയുടെ കീഴിലെ ക്യാമ്പസുകളിൽ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ  നാമനിർദേശ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ ജില്ലയിലെ 19ൽ 12 ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയൻ ഉറപ്പിച്ചു. കൊല്ലം എസ്എൻ കോളേജ്, വനിതാ കോളേജ്, എസ്എൻ ലോ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ശ്രീവിദ്യാധിരാജ കോളേജ്, കൊട്ടിയം എൻഎസ്എസ് ആർട്സ്, ചാത്തന്നൂർ എസ്എൻ, കടയ്ക്കൽ പിഎംഎസ്എ, നിലമേൽ എൻഎസ്എസ്, പത്തനാപുരം സെൻറ് സ്റ്റീഫൻസ്, അയ്യന്‍കാളി കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ വിദ്യാർഥി യൂണിയൻ നേതൃത്വം ഉറപ്പിച്ചത്. കടയ്ക്കൽ പിഎംഎസ്എ,  കുണ്ടറ ഐഎച്ച്ആർഡി എന്നിവിടങ്ങളിൽ എതിരില്ലാതെ എസ്എഫ്ഐ പാനൽ വിജയിച്ചു. ചവറ ഗവ. ബിജെഎം കോളേജിൽ ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനങ്ങളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു.
വർഗീയതയ്ക്കും കേന്ദ്രസർക്കാരിന്റെ  വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനും കെഎസ്‌യു, എബിവിപി സംഘടനകളുടെ അക്രമരാഷ്ട്രീയത്തിനും ലഹരി മാഫിയകൾക്കും എതിരെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജില്ലാ പ്രസിഡന്റ് എ വിഷ്ണു, സെക്രട്ടറി ആർ ഗോപീകൃഷ്ണ എന്നിവർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top