കൊല്ലം
സംസ്ഥാന സർക്കാരിനെ അപകീർത്തിച്ച് പ്രചാരണം നടത്തിയതിന് അന്വേഷണം നേരിടുന്ന മൺറോതുരുത്ത് പഞ്ചായത്ത് സെക്രട്ടറി മേയറെ അധിക്ഷേപിക്കുന്ന പോസ്റ്റുമായി രംഗത്ത്. തൊഴിലുറപ്പുതൊഴിലാളികളെ ദ്രോഹിക്കുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോ മൺറോതുരുത്ത് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് സെക്രട്ടറി സന്തോഷ് വർഗീസ് പോസ്റ്റ് ചെയ്‌തത്. മൺറോതുരുത്ത് ടൂറിസം പദ്ധതികൾക്ക് ഉൾപ്പെടെ സഹായവുമായി രംഗത്തുള്ള മേയറെ അപഹസിക്കുന്ന സെക്രട്ടറി കക്ഷിരാഷ്ട്രീയമായി പ്രവർത്തിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു.
കുടുംബശ്രീ, ഹരിതകർമസേന അംഗങ്ങളുടെ മീറ്റിങ്ങുകളിൽ സർക്കാരിനെതിരെ നിരന്തരം അപഹാസങ്ങൾ നടത്തുന്നതായുള്ള പരാതിയും ശക്തമാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. നേരത്തെ തക്കാളിവിലയിൽ സർക്കാരിനെ ആക്ഷേപിച്ച് സന്തോഷ് വർഗീസ് ഇതേ ഗ്രൂപ്പിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. പ്രതിഷേധം ഉയരുകയും വിവാദമാകുകയും ചെയ്തതോടെ പഞ്ചായത്ത് പ്രസിഡന്റിന് പോസ്റ്റ് നീക്കം ചെയ്യേണ്ടിവന്നു. ഈ സംഭവം തദ്ദേശവകുപ്പ് വിജിലൻസ് ഡയറക്ടറുടെ അന്വേഷണത്തിലാണ്. കോൺഗ്രസ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..