കൊല്ലം
ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി നഗരത്തിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചു. എൻ എസ് സഹകരണ ആശുപത്രിയും സിറ്റി പൊലീസും സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം കൊല്ലം ബീച്ചിൽ സമാപിച്ചു. എസിപി എ പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പൗരപ്രമുഖർ, പൊലീസ് ഓഫീസർമാരടക്കമുള്ള സേനാംഗങ്ങൾ, കായികതാരങ്ങൾ, ഡോക്ടർമാർ, എസ്‍പിസി, കോളേജ് വിദ്യാർഥികൾ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
സമാപന സമ്മേളനം എൻ എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എ മാധവൻപിള്ള അധ്യക്ഷനായി. ചീഫ് കാർഡിയോളജിസ്റ്റ് റേച്ചൽ ഡാനിയേൽ, സീനിയർ കാർഡിയോളോജിസ്റ്റുമാരായ ആർ സുജയ്, എസ് ഷാഹിദ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആശുപത്രി സെക്രട്ടറി പി ഷിബു സ്വാഗതവും പിആർഒ ഇർഷാദ് ഷാഹുൽ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡി ശ്രീകുമാർ, ഡോക്ടർമാരായ ജി അഭിലാഷ്, ജി ഹരികുമാർ, അനീഷ് കൃഷ്ണൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി നായർ, ടി എ നജീബ്, വിജയരാജ്, രാജു രാഘവൻ, ദർശന, അനിൽകുമാർ, അജിത്, രാജേന്ദ്രൻ, സമ്പത്ത്, രാജശേഖരൻ, ഉണ്ണി, രാജേഷ്, എസ് ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. ഹൃദയരോഗ്യ സംരക്ഷണ ബോധവൽക്കരണ വീഡിയോയും പ്രദർശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..