കൊല്ലം
ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും നടപ്പാക്കുന്ന "രക്ഷ' പദ്ധതിക്ക് തുടക്കമായി.
പേവിഷ പ്രതിരോധ കുത്തിവയ്പ്, നായ്ക്കുട്ടി ദത്തെടുക്കൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. ജില്ലയിൽ 72,000 തെരുവുനായകൾക്ക് മൂന്നുഘട്ടമായി പ്രതിരോധ കുത്തിവയ്പ് നൽകി പൂർണസുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.100 ദിവസം കൊണ്ട് 25000 നായകൾക്ക് കുത്തിവയ്പ് നൽകുകയാണ് ലക്ഷ്യം. കൊട്ടിയം ആസ്ഥാനമായ പീപ്പിൾ ഫോർ അനിമൽസ് സംഘടനയുടെ സഹകരണത്തോടെയാണ് നായ്ക്കളെ ദത്തുനൽകൽ പദ്ധതിക്ക് തുടക്കമായത്. 33 നാടൻ നായ്കുട്ടികളെ ഇത്തരത്തിൽ ദത്തെടുത്തു.
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ ഷാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം കെ ഡാനിയൽ, അനിൽ എസ് കല്ലേലിഭാഗം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എസ് അനിൽകുമാർ, ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈൻകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ എൽ അജിത്, പ്രൊഫ. സി കെ തങ്കച്ചി, ബിനുൻ വാഹിദ്, ഡോ. കിരൺബാബു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..