09 December Saturday

കേരള കോൺഗ്രസ് (എം) മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

തെരുവുനായ ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ശാസ്താംകോട്ട
തെരുവുനായ ശല്യത്തിനു പരിഹാരം കാണാൻ ത്രിതല പഞ്ചായത്തുകൾ മുന്നിട്ടിറങ്ങണമെന്ന് കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി മൈനാഗപ്പള്ളി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ശാന്താലയം സുരേഷ് അധ്യക്ഷനായി.
ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കേരള കോൺഗ്രസ് (എം)ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസ് മത്തായി, അബ്ദുൽ സലാം അൽഹാന, നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ്‌ കുറ്റിയിൽ, സജിത് കോട്ടവിള, കോട്ടൂർ നൗഷാദ്,  അശ്വനികുമാർ , ഇ എം കുഞ്ഞുമോൻ, ഇടവനശേരി ശ്രീകുമാർ, എ ജി അനിത, സനൽ കിടങ്ങിൽ, ടൈറ്റസ് ശൂരനാട്, വറുവിൽ ഷാജി, ജയന്തി ശ്രീകുമാർ, സജീനാ ബീഗം, ബിന്ദു ജയൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top