25 April Thursday
ആരോഗ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഗവ. ആയുർവേദ ആശുപത്രി 
പുതിയ കെട്ടിടം നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ഐവർകാല മണപ്പള്ളഴികത്ത് കൊച്ചുകുഞ്ഞ് പണിക്കർ സ്മാരക സർക്കാർ ആയുർവേദ ആശുപത്രി

ശാസ്താംകോട്ട
ഐവർകാല മണപ്പള്ളഴികത്ത് കൊച്ചുകുഞ്ഞ് പണിക്കർ സ്മാരക സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം ശനിയാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനംചെയ്യും. നാഷണൽ ആയുഷ് മിഷനിൽ നിന്നും അനുവദിച്ച 75ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമാണം. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും. 4000 ചതുരശ്ര അടിയിലുള്ള പുതിയ കെട്ടിടത്തിൽ കിടത്തി ചികിത്സക്കാവശ്യമായ സൗകര്യങ്ങളോടു കൂടിയ ഒമ്പതുമുറി, പേവാർഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്‌.
ഐവർകാല മണപ്പള്ളഴികത്ത്‌ കുടുംബാംഗവും റിട്ട. സംസ്കൃത കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ.  ബാലരാമപ്പണിക്കർ സർക്കാരിലേക്ക് വിട്ടുനൽകിയ രണ്ടേക്കറിലാണ്‌ 1967ൽ ആയുർവേദ ഡിസ്പെൻസറി തുടങ്ങിയത്. 1979ൽ ആശുപത്രിയായി ഉയർത്തി. 2015-–-16 വർഷത്തിൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ ആസ്തിവികസന പദ്ധതിയിൽനിന്നും 50 ലക്ഷവും കൂടാതെ 2018–--19 ഭാരതീയ ചികിത്സാവകുപ്പിന്റെ വാർഷിക പദ്ധതിയിലെ 27 ലക്ഷം രൂപയും കൂടി ചേർത്താണ് ഈ കെട്ടിടത്തിന്റെ ഒപി ബ്ലോക്ക് പൂർത്തീകരിച്ചത്. നിലവിൽ ഒപി പരിശോധന, ഫാർമസി, സ്റ്റോക്ക്റും, ആധുനിക സാങ്കേതിക ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. കൂടാതെ 2021-–-22 കുന്നത്തൂർ പഞ്ചായത്ത് പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി 3,23,000 രൂപയുടെ ഫർണിച്ചറുകളും  ആശുപത്രിക്ക് നൽകി. പുതിയ കെട്ടിടംകൂടി പ്രവർത്തനം തുടങ്ങന്നതോടെ മുപ്പതു രോഗികളെ ഒരേസമയം കിടത്തിച്ചികിത്സിക്കാൻ കഴിയും. നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ആശ്രയകേന്ദ്രമായ ഈ ആതുരാലയത്തിൽ മാനസികാരോഗ്യ ചികിത്സ, വൃദ്ധജന പരിപാലനം, കുട്ടികളുടെ ചികിത്സ എന്നീ സൗകര്യവുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top