24 April Wednesday
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌...

എറണാകുളം–കൊല്ലം മെമുവിനെ കാണാനില്ല

സ്വന്തം ലേഖകൻUpdated: Thursday Jun 30, 2022
കൊല്ലം
കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകൾ ജൂലൈ ഒന്നുമുതൽ 31 വരെ വിവിധ ഘട്ടങ്ങളിലായി പുനരാരംഭിക്കാൻ തീരുമനിച്ചുള്ള റെയിൽവേ അറിയിപ്പിൽ കോട്ടയം വഴിയുള്ള എറണാകുളം–-കൊല്ലം മെമു ഇല്ല. എറണാകുളത്തുനിന്ന്‌ കൊല്ലത്തേക്കും തിരികെ എറണാകുളത്തേക്കുമുള്ള 66307, 66308 നമ്പർ മെമു സർവീസിനെ കുറിച്ചാണ്‌  യാതൊരു വിവരമില്ലാത്തത്‌. യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന സർവീസാണിത്‌. ഇതു പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം റെയിൽവേ അവഗണിക്കുന്നതിൽ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്‌.
സീസൺ ടിക്കറ്റുകാരായ ജീവനക്കാരും മറ്റു സ്ഥിരം യാത്രക്കാരുമാണ്‌ മെമുവിനെ കൂടുതലും ആശ്രയിച്ചിരുന്നത്‌. ഈ യാത്രക്കാരെ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസിലേക്ക്‌ തള്ളിവിടുകയാണ്‌ റെയിൽവേ ലക്ഷ്യം. പാസഞ്ചറിന്റെ സമയത്ത്‌ ഓടിക്കുന്ന അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്‌ എല്ലാ ലോക്കൽ സ്റ്റേഷനുകളിലും സ്റ്റോപ്പും അനുവദിച്ചിട്ടില്ല. 
എറണാകുളത്തുനിന്ന്‌ പുറപ്പെട്ട്‌ രാവിലെ പത്തോടെ കൊല്ലത്ത്‌ എത്തുന്ന 66307 നമ്പർ മെമുവിൽ ആയിരകണക്കിന്‌ യാത്രക്കാരാണ്‌ വന്നിറങ്ങിയിരുന്നത്‌. പകൽ 12.45ന്‌ കൊല്ലത്തുനിന്ന്‌ എറണാകുളത്തിന്‌ തിരിക്കുന്ന 66308 നമ്പർ മെമുവിനെ ആശ്രയിക്കുന്നവരും ഏറെ. ഈ സമയത്ത്‌ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന ട്രെയിൻ എറണാകുളം ഭാഗത്തേക്ക്‌ ഇല്ല. എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ യാത്രക്കാർക്ക്‌ രാവിലെ വലിയ ആശ്വാസമായിരുന്നു ഈ സർവീസുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top