20 April Saturday

ജോലി കഴിഞ്ഞ് വീട്ടിലേക്കുപോയ സ്ത്രീയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

രാജേഷ്

 അഞ്ചൽ 

ജോലി കഴിഞ്ഞ് വീട്ടിലേക്കുപോകുകയായിരുന്ന സ്ത്രീയെ ഉപദ്രവിച്ചയാൾ പിടിയിൽ. ഏരൂർ നടുക്കുന്നംപുറം രതീഷ് മന്ദിരത്തിൽ വിജി എന്ന രാജേഷിനെയാണ് (35)ഏരൂർ പൊലീസ്‌ ചൊവ്വ രാത്രി കോഴഞ്ചേരിയിൽനിന്ന് സാഹസികമായി പിടികൂടിയത്. ഏപ്രിൽ 22ന്‌ രാത്രി എട്ടിനാണ്‌ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്കുപോകുകയായിരുന്ന സ്ത്രീയെ തെക്കേവയൽ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന്‌ ഇയാൾ ഒളിവിൽപോയി. കോഴഞ്ചേരിയിൽ ഉണ്ടെന്ന വിവരം അനുസരിച്ച് ചൊവ്വ രാത്രി ഇയാൾ ഒളിച്ചു താമസിച്ചിരുന്ന വീട് പൊലീസ് വളഞ്ഞു. ഈ സമയം വീടിന്റെ മേ ൽക്കൂരയിലെ ഓടിളക്കി റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൂരിരുട്ടിൽ മൽപ്പിടുത്തത്തിലൂടെ സാഹസികമായി പിടികൂടുകയായിരുന്നു. 
എസ്ഐ ശരലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ നിസാറുദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, അരുൺ കുമാർ, തുഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മൽപിടുത്തത്തിൽ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാറിന്റെ കാലിന് പരിക്കേറ്റു.  ഭാര്യയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. അടിപിടിക്കേസിലെ പ്രതിയായ ഇയാൾ ഗുണ്ടാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. റിമാൻഡ് ചെയ്തു. പ്രതിക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തതിന് നടക്കുന്നുംപുറം എ എസ് ഭവനിൽ അജികുമാറി (47)നെയും അറസ്റ്റ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top