12 July Saturday

നായ കുറുകെച്ചാടി; നിയന്ത്രണം 
വിട്ട കാർ താഴ്‌ചയിലേക്ക്‌ പതിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

അപകടത്തിൽപ്പെട്ട കാർ

ചവറ
ദേശീയപാതയില്‍ നായ കുറുകെച്ചാടിയതിനെ തുടര്‍ന്ന് കുടുംബം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്കു വീണു. പുതിയകാവ് സ്വദേശി സുരേഷ് കുമാറും കുടുംബവും സഞ്ചരിച്ച കാറാണ് അപടത്തില്‍പ്പെട്ടത്. ചവറ കെഎംഎംഎല്‍ ഗസ്റ്റ് ഹൗസിനു സമീപം ബുധൻ പകൽ 2.30-നായിരുന്നു അപകടം. കൊല്ലത്തുനിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്കുപോയ കാര്‍ തെരുവുനായ  കുറുകെച്ചാടിയതിനെ തുടര്‍ന്ന് നായയെ രക്ഷിക്കാന്‍  ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട്  മൈൽക്കുറ്റി തകർത്ത് താഴ്ചയിലെക്ക് ചരിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top