കൊല്ലം
ജാഗ്രതയ്‌ക്ക് ഇളവുപാടില്ലെന്നു വ്യക്തമാക്കി തിങ്കളാഴ്‌ച ജില്ലയിൽ 11 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്‌ച ഇത് 10 ആയിരുന്നു. ഇതോടെ കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ രോഗം പിടിപെട്ടവർ 110 ആയി. തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പതുപേർ വിദേശത്തുനിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയതാണ്. ഒരാൾ കായംകുളം സ്വദേശിയും. മൂന്നുപേർ സൗദിയിൽനിന്നും രണ്ടുപേർ നൈജീരിയയിൽനിന്നും കുവൈത്ത്, ഖത്തർ, അബുദാബി, ഒമാൻ എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തർ വീതവും ഒരാൾ ഹരിയാനയിൽനിന്നും എത്തിയതാണ്.
ചവറ സ്വദേശിനി (32), കുണ്ടറ വെള്ളിമൺ സ്വദേശി (49), നെടുവത്തൂർ ആനക്കൊട്ടൂർ സ്വദേശി (44), ഉമ്മന്നൂർ വാളകം സ്വദേശിനി (23), തെക്കുംഭാഗം ദളവാപുരം സ്വദേശി (45), തൊടിയൂർ സ്വദേശി (37), കുലശേഖരപുരം കാട്ടിൽകടവ് സ്വദേശി (38), തൊടിയൂർ ഇടക്കുളങ്ങര സ്വദേശി (55), നെടുമ്പന സ്വദേശി (31), കുണ്ടറ അമ്പിപൊയ്ക സ്വദേശി (36), കായംകുളം സ്വദേശി (65) എന്നിവരെയാണ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിൽ കായംകുളം സ്വദേശി ഒഴികെയുള്ളവർ നിരീക്ഷണത്തിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. കായംകുളം സ്വദേശിയുടെ യാത്രാവിവരം ലഭ്യമല്ല. ഇയാളെ മറ്റ് അസുഖത്തിന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് കോവിഡ് പരിശോധനയിൽ പോസിറ്റീവായി.
18 പേർക്ക് രോഗമുക്തി
കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും ആശ്വാസവാർത്ത. തിങ്കളാഴ്‌ച 18 പേർ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. അരിനല്ലൂർ സ്വദേശി (38), പന്മന സ്വദേശിനി (44), പത്തനാപുരം സ്വദേശി (41), പോരുവഴി ഇടയ്ക്കാട് സ്വദേശി (36), ചവറ സ്വദേശിനി (19), ശാസ്താംകോട്ട സ്വദേശി (28), തേവലക്കര കിഴക്കേക്കര സ്വദേശിയായ ആൺകുട്ടി (ആറ്), കടയ്ക്കൽ സ്വദേശിനി (42), പത്തനാപുരം സ്വദേശിനി (20), ഉളിയക്കോവിൽ സ്വദേശിനി (48), ഓച്ചിറ സ്വദേശികളായ അഞ്ചു വയസ്സുള്ള ആൺകുട്ടിയും ഇരുപത്തൊമ്പതുകാരനും, ആയൂർ ഇട്ടിവ സ്വദേശിനി (30), എഴുകോൺ സ്വദേശി (35), പുത്തൂർ സ്വദേശി (33), നെടുമ്പന നല്ലില സ്വദേശി (44), തഴവ സ്വദേശി (48), വെട്ടിക്കവല സ്വദേശി (40) എന്നിവരാണ് ആശുപത്രി വിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..