19 April Friday
മന്ത്രി കെ കെ ശൈലജ ശിലയിട്ടു

ഉയരും, കുണ്ടറ താലൂക്കാശുപത്രിക്ക്‌ ഏഴുനില കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
കുണ്ടറ
കുണ്ടറയുടെ ആരോഗ്യമേഖലയ്‌ക്ക്‌ മുതൽക്കൂട്ടാകുവിധം താലൂക്കാശുപത്രിക്ക്‌ ആധുനിക സജ്ജീകരണങ്ങളുള്ള പുതിയ മന്ദിരം നിർമിക്കുന്നു.  കിഫ്ബിയുടെ 35 കോടി 54 ലക്ഷം രൂപ വിനിയോഗിച്ചാണ് ഏഴുനിലയുള്ള പുതിയ ബ്ലോക്ക് നിർമിക്കുന്നത്. കെട്ടിടം പൂർത്തിയാകുന്നതോടെ, ആശുപത്രിയിലെ എല്ലാ ചികിത്സാവിഭാഗങ്ങളും ഒരു കുടക്കീഴിലേക്കു‌ വരും. 13 സ്പെഷ്യാലിറ്റി ഒപി, രണ്ട്‌ ഓപ്പറേഷൻ തിയറ്റർ, മെഡിക്കൽ സർജിക്കൽ ഐസിയു,  130 കിടക്ക, കാഷ്വാലിറ്റി, പാലിയേറ്റീവ് യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, മോർച്ചറി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയവയാണ് ക്രമീകരിക്കുന്നത്. 
തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ശിലാസ്ഥാപനം നിർവഹിച്ചു.  മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ അധ്യക്ഷയായി. കുണ്ടറ താലൂക്കാശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി ബാബു അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ പ്ലാവറ ജോൺ ഫിലിപ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെത്സൺ, പഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി ശോഭന,  സി സന്തോഷ്, കെ തങ്കപ്പനുണ്ണിത്താൻ,  എസ് എൽ സജികുമാർ,  ഡോ. അനിതാ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top